സ്റ്റാർബക്ക്സ് ബഹിഷ്കരിക്കാൻ മലേഷ്യയിൽ ആഹ്വാനം
text_fieldsകൊലാലംപൂർ: എൽ.ജി.ബി.ടി വിഭാഗത്തിെൻറ അവകാശങ്ങൾക്ക് പിന്തുണ നൽകിയ സ്റ്റാർ ബക് കോഫീ കമ്പനിയെ ബഹിഷ്കരിക്കുമെന്ന് മലേഷ്യയിെല മുസ്ലിം സംഘടന ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയിെല യാഥാസ്ഥിതിക മുസ്ലിം സംഘടനകൾ സ്റ്റാർ ബക്കിെന നേരെത്ത തന്നെ ബഹിഷ്കരിച്ചിരുന്നു.
പരമ്പരാഗത മലായ് മുസ്ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മലേഷ്യയിലെ പെർകാസ (700,000 അംഗങ്ങളുള്ള മലേഷ്യൻ മുസ്ലിം ഗ്രൂപ്പ്) പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ മുസ്ലിം ഗ്രൂപ്പായ മുഹമ്മദീയ സ്റ്റാർബക്കിെന ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുെണ്ടന്നും അത് തങ്ങൾ സ്വീകരിച്ചുവെന്നും പെർകാസ ഗ്രൂപ്പ് അറിയിച്ചു. സ്റ്റാർ ബക്കിന് പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവും തങ്ങൾ അംഗീകരിക്കുന്നുെവന്നും െപർകാസ അറിയിച്ചു.
ഇസ്ലാമാണ് രാജ്യത്തിെൻറ ഒൗദ്യോഗിക മതമെന്ന് ഭരണഘടന അംഗീകരിക്കുന്നു. ഭരണഘടനെയ വെല്ലുവിളിക്കുന്നതാണ് സ്റാർബകക്കിെൻറ നിലപാടെന്നും പെർകാസയുടെ ഇസ്ലാമികകാര്യ ബ്യൂറോ മേധാവി അമിനി അമീർ അബ്ദുല്ല പറഞ്ഞു. സ്റ്റാർ ബക് മുനുഷ്യെൻറ സഹജ വാസനക്കും പെരുമാറ്റത്തിനും മതത്തിനും എതിരായ കാര്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടാണ് തങ്ങൾ എതിർക്കുന്നെതന്ന് അമിനി അബ്ദുല്ല പറഞ്ഞു.
2013ൽ കമ്പനിയുടെ ചെയർമാനും മുൻ സി.ഇ.ഒയുമായ ഹവാർഡ് ഷൽട്സിെൻറ എൽ.ജി.ബി.ടി വിഭാഗത്തെ അനുകൂലിക്കുന്ന സംഭാഷണങ്ങളുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് മതവിഭാഗങ്ങളുടെ എതിർപ്പ് നേരിടേണ്ടി വന്നത്. സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്ന പരാമർശങ്ങളായിരുന്നു വിഡിയോയിൽ. എന്നാൽ, എല്ലാ തീരുമാനങ്ങളും സാമ്പത്തികപരമല്ലെന്നാണ് ബഹിഷ്കരണത്തെ കുറിച്ച് അേദ്ദഹത്തിെൻറ പ്രതികരണം.
സ്വവർഗാനുരാഗികൾ, ഉഭയലിംഗക്കാർ, ട്രാൻസ്ജെേൻറഴ്സ് എന്നിവർക്കെതിരെ മലേഷ്യ, ഇന്തോനേഷ്യ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അസഹിഷ്ണുത നിലനിൽക്കുന്നുെണ്ടന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.