മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് അബ്ദുർറസാഖിെൻറ വസതിയിൽ റെയ്ഡ്
text_fieldsക്വാലാലംപൂർ: മലേഷ്യയിൽ മുൻ പ്രധാനമന്ത്രി നജീബ് അബ്ദുർറസാഖിെൻറ വസതിയിൽ പൊലീസ് റെയ്ഡ്. വൻ അഴിമതി ആരോപണം നേരിടുന്ന നജീബിെൻറ ക്വാലാലംപൂരിലെ വസതിയിൽ ബുധനാഴ്ച രാത്രിയോടെയാണ് വൻ സന്നാഹവുമായി പൊലീസ് റെയ്ഡ് തുടങ്ങിയത്. വ്യാഴാഴ്ച വൈകീട്ടുവരെ റെയ്ഡ് നീണ്ടു. ഡസനോളം വാഹനങ്ങളിലാണ് പൊലീസ് എത്തിയത്. റെയ്ഡിൽ കണ്ടെത്തിയ കാര്യങ്ങളെ കുറിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, മുൻ പ്രധാനമന്ത്രിയെ പീഡിപ്പിക്കുകയാണ് റെയ്ഡിെൻറ പിന്നിലുള്ള ലക്ഷ്യമെന്ന് അഭിഭാഷകൻ ഹർപാൽ സിങ് ഗ്രേവാൾ പറഞ്ഞു. കുറച്ച് ഹാൻഡ്ബാഗുകളും വസ്ത്രങ്ങളും മാത്രമാണ് കണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിലെ ഒരു സേഫ് തുറക്കാൻ ശ്രമം നടത്തിയെന്നും എന്നാൽ താക്കോൽ നഷ്ടപ്പെട്ടതിനാൽ പൊലീസിന് അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് നജീബ് അബ്ദുർറസാഖ് അധികാരത്തിൽനിന്ന് പുറത്തായത്. പ്രധാനമന്ത്രിപദത്തിലിരിക്കെ നിരവധി അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്ന നജീബിനെതിരെ ഉടൻ അഴിമതിവിരുദ്ധ നടപടികൾക്ക് തുടക്കമിടുമെന്ന് അധികാരത്തിയേറിയ ഉടൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.