ലൈംഗികാതിക്രമം തടയാൻ പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന് മലേഷ്യൻ പാഠപുസ്തകം
text_fieldsക്വാലാലംപുർ: മലേഷ്യയിൽ ലൈംഗികാതിക്രമം തടയാൻ പെൺകുട്ടികൾ മാന്യമായി വസ്ത്രം ധര ിക്കണമെന്ന നിർദേശവുമായി പ്രൈമറി സ്കൂളിലെ പാഠപുസ്തകത്തിൽ മാറ്റം വരുത്തുന്നു. ഇതിനെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പവിത്രത എങ്ങനെ സംരക ്ഷിക്കാം എന്ന പേരിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയുെട ചിത്രസഹിതം വാചകങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
ആമിറ എന്ന പെൺകുട്ടിക്ക് ലൈംഗികാതിക്രമങ്ങൾ തടയാൻ ശരിയായ രീതിയിൽ വസ്ത്രം ധരിക്കാൻ മാതാപിതാക്കൾ ഉപദേശം നൽകുന്നതാണ് പ്രതിപാദ്യം. വസ്ത്രം മാറുേമ്പാൾ വാതിലടക്കണമെന്നും തനിച്ച് ഏതെങ്കിലും സ്ഥലത്ത് കഴിയുന്നത് ഒഴിവാക്കണമെന്നും ഉപദേശം നൽകുന്നുണ്ട്.
അതിക്രമങ്ങൾ തടയുന്നതിൽ ആമിറ പരാജയപ്പെട്ടാൽ, കുടുംബത്തിന് അപമാനകരമാവുമെന്നും കൂട്ടുകാർക്കിടയിൽ ഒറ്റപ്പെടുമെന്നും പുസ്തകത്തിൽ പറയുന്നു. സ്വന്തം കുറ്റംകൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നതെന്ന തെറ്റിദ്ധാരണ പെൺകുട്ടികളിൽ വളരെ ചെറുപ്രായത്തിൽതന്നെ കുത്തിവെക്കുകയാണ് ഇതുവഴിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതിനാൽ പാഠപുസ്തകങ്ങളിലെ വിവാദ ഭാഗം സ്റ്റിക്കർ ഉപയോഗിച്ച് മറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്വവർഗപ്രേമം എങ്ങനെ ഫലപ്രദമായി തടയാം എന്ന് വിവരിക്കുന്ന വിഡിയോകൾക്ക് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് 2017ൽ മലേഷ്യയിലെ ആരോഗ്യമന്ത്രാലയം പുലിവാലു പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.