Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 10:43 PM IST Updated On
date_range 14 Aug 2017 10:43 PM ISTമലേഷ്യൻ സുൽത്താൻെറ മകൾക്ക് ഡച്ചുകാരൻ വരൻ
text_fieldsbookmark_border
ക്വാലാലംപുർ: മലേഷ്യൻ സുൽത്താൻെറ ഏകമകൾക്ക് ഡച്ചുകാരൻ വരൻ. ജൊഹോർ സുൽത്താൻെറ മകൾ തുങ്കു ട്യൂൺ അമിനാ സുൽത്താൻ ഇബ്രാഹിമിനെ ഡെന്നിസ് മുഹമ്മദ് അബ്ദുള്ളയാണ് വിവാഹം കഴിച്ചത്. മൂന്നു വർഷത്തെ പ്രണയത്തിലൊടുവിലാണ് ഇവർ വിവാഹിതരായതെന്ന് റിപ്പോർട്ടുണ്ട്. 28കാരനായ ഡെന്നിസ് മുഹമ്മദ് അബ്ദുള്ള 2015ൽ ഇസ്ലാമിലേക്ക് മതം മാറുകയായിരുന്നു.
സെറീൻ ഹിൽ കൊട്ടാരത്തിൽ ഇസ്ലാമിക ആചാരങ്ങളോടെയായിരുന്നു വിവാഹം. ദക്ഷിണ മലേഷ്യൻ നഗരമായ ജോഹോർ ബഹ്റുവിലെ രാജകുടുംബ വസതിയാണ് സെറീൻ ഹിൽ കൊട്ടാരം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വൈകീട്ട് സംഘടിപ്പിച്ച വിരുന്നിൽ 1,200 അതിഥികൾ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story