മലേഷ്യ വൺ എം.ഡി.ബി അഴിമതി: അന്വേഷണ സമയത്ത് വധഭീഷണി ഉണ്ടായെന്ന് ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ
text_fieldsക്വാലാലംപുർ: മലേഷ്യയിലെ പ്രമാദമായ വൺ എം.ഡി.ബി അഴിമതിക്കേസ് അന്വേഷണ സമയത്ത് തനിക്കുനേരെ നിരവധി കൊലപാതക ഭീഷണികളും നാട്വിടൽ പ്രേരണയടക്കം അനവധി ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നതായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ശുക്രി അബ്ദുല്ലയുടെ വെളിപ്പെടുത്തൽ.
മുൻ പ്രധാനമന്ത്രി നജീബ് റസാഖിെൻറ ഭരണകാലത്ത് 2015ൽ കേസ് അന്വേഷിക്കുേമ്പാൾ തനിക്കുണ്ടായ കയ്േപറിയ അനുഭവങ്ങൾ വാർത്തസമ്മേളനം വിളിച്ചാണ് അദ്ദേഹം വിവരിച്ചത്. ഇൗ അടുത്ത് മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹാതിർ മുഹമ്മദ് അദ്ദേഹത്തെ അഴിമതി വിരുദ്ധ കമീഷെൻറ തലവനാക്കി പുനർനിയമിച്ചിരുന്നു.
2009ല്‍ സര്‍ക്കാര്‍ ആരംഭിച്ച നിക്ഷേപ പദ്ധതിയായ വണ്‍ എം.ഡി.ബിയില്‍നിന്ന് 4,470 കോടി രൂപയോളം സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതായ ആരോപണത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ശുകരിയുടെ തുറന്നു പറച്ചിൽ.
അന്വേഷണം വഴിമുട്ടിക്കാൻ സർക്കാർതലത്തിൽ ശ്രമങ്ങൾ നടന്നെന്ന ആരോപണങ്ങൾക്ക് ബലം പകരുന്നതാണ് ശുക്രിയുെട ആരോപണം. വാട്സ്ആപ്പിലൂടെയും മറ്റുമായിരുന്നു മിക്ക ഭീഷണികളും വന്നിരുന്നത്. ഒരിക്കൽ തെൻറ വീട്ടിൽ കയറിയും കുറച്ചാളുകൾ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അക്കാലത്ത് അഴിമതിവിരുദ്ധ കമീഷെൻറ ഉപമേധാവിയായിരുന്നു അദ്ദേഹം. സർക്കാറിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തെന്ന അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ നടന്നു. ജീവനും െകാണ്ട് വാഷിങ്ടണിലേക്ക് രക്ഷപ്പെടുകയായിരുന്നു.
നജീബ് റസാഖ് മുന്‍കൈയെടുത്ത് 2009ല്‍ ആരംഭിച്ച വണ്‍ എം.ഡി.ബിയിലൂടെ ദേശീയ സാമ്പത്തിക വികസനവും ക്വാലാലംപുരിനെ വാണിജ്യ കേന്ദ്രവുമാക്കലായിരുന്നു ലക്ഷ്യം. അന്വേഷണത്തിനായി വിളിപ്പിച്ചെങ്കിലും നജീബിനെ കസ്റ്റഡിയിൽ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെൻറ അക്കൗണ്ടിൽ വന്ന പണം സൗദി രാജകുമാരൻ സമ്മാനിച്ചതാണെന്നാണ് നജീബിെൻറ വാദം. നജീബ് പറഞ്ഞ കഥകൾ രാജകുമാരൻ അംഗീകരിച്ചെങ്കിലും അതിനെ ശരിവെക്കുന്ന ഒരു രേഖയും അദ്ദേഹത്തിന് ഹാജരാക്കാനായില്ലെന്ന് ശുകരിയും സംഘവും പറഞ്ഞു. നജീബ് സർക്കാറിെൻറ കാലത്തെ വൻ അഴിമതി പുറത്തെത്തിച്ച് നിയമനടപടികളിലേക്ക് നീങ്ങാനാണ് മഹാതീർ ലക്ഷ്യമിടുന്നത്. ഇതിനായി നജീബ് രാജ്യം വിടുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ നജീബിെൻറ വിവിധ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ പണവും വിലപിടിപ്പുള്ള ആഭരണങ്ങളും പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.