മലേഷ്യയിൽ നജീബ് ഉൾപ്പെട്ട അഴിമതിക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം
text_fieldsക്വാലാലംപുർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ഉൾപ്പെട്ട അഴിമതിക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. രാജ്യത്തിെൻറ വികസനത്തിനായുള്ള പൊതുപണം ഉപയോഗിച്ചതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പുതിയ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിെൻറ ഒാഫിസ് നിയമിച്ച സംഘം അന്വേഷിക്കുക.
അഴിമതിവിരുദ്ധ എജൻസി, പൊലീസ്, സെൻട്രൽ ബാങ്ക് പ്രതിനിധികൾ ഇതിൽ അംഗങ്ങളാണ്. രാജ്യത്തിെൻറ സമ്പത്ത് അന്യായമായി കൈക്കലാക്കിയവരെ കണ്ടെത്തി സ്വത്ത് കണ്ടുകെേട്ടണ്ട ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. അമേരിക്ക, സ്വീറ്റ്സർലൻഡ്, സിംഗപ്പൂർ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ എൻഫോഴ്സ്മെൻറ് ഏജൻസികളുമായി സഹകരിച്ചാവും അന്വേഷണം നടക്കുക.
2015ൽ നജീബ് സർക്കാർ ഉന്നത സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥർ പ്രത്യേകസംഘത്തിെൻറ ഭാഗമാണ്. നജീബ് സർക്കാറിെൻറ കാലത്തെ വൻ അഴിമതി പുറത്തെത്തിച്ച് നിയമനടപടികളിലേക്ക് നീങ്ങാനാണ് മഹാതീർ ലക്ഷ്യമിടുന്നത്. ഇതിനായി നജീബ് രാജ്യം വിടുന്നത് തടഞ്ഞ് നേരത്തേ സർക്കാർ ഉത്തരവിട്ടിരുന്നു. 450 കോടി യു.എസ് ഡോളറിെൻറ അഴിമതിയാണ് ആരോപിക്കപ്പെടുന്നത്. ഇതിൽ വലിയൊരു തുക നജീബിെൻറ ബാങ്ക്അക്കൗണ്ടിലാണ് എത്തിയതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ നജീബിെൻറ വിവിധ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ പണവും വിലപിടിപ്പുള്ള ആഭരണങ്ങളും പിടികൂടിയിട്ടുണ്ട്. അതിനിടെ, ചൊവ്വാഴ്ച അഴിമതിവിരുദ്ധ കമീഷനു മുന്നിൽ ഹാജരാകാൻ നജീബിന് സമൻസ് ലഭിച്ചതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.