മലേഷ്യയിൽ പാമ്പുകളുടെ തോഴൻ; രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു VIDEO
text_fieldsക്വാലാലംപുർ: മലേഷ്യൻ അഗ്നിശമന സേനയിെല ജീവനക്കാരനും പാമ്പുപിടിത്ത വിദഗ്ധനുമായ അബു സരിൻ ഹുസൈൻ (33) രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. പാമ്പിനെ മക്കളെപ്പോലെ സ്നേഹിച്ചിരുന്ന പിതാവിെൻറ വഴിയായിരുന്നു മകെൻറയും സഞ്ചാരം. മലേഷ്യയിലെ വിവിധയിടങ്ങളിൽ ആളുകളുടെ അടിയേറ്റ് ചാവുന്നതിനുമുമ്പ് ഒാടിയെത്തി പാമ്പുകളെ സുരക്ഷിതസ്ഥാനത്തെത്തിക്കും സരിൻ. അതിനിടെ നിരവധിതവണ പാമ്പുകടിയേൽക്കുകയും ചെയ്യും.
മരണത്തിെൻറ പിടിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചരിത്രവുമുണ്ട് സരിന്. മൂന്നു വർഷം മുമ്പ് മൂർഖെൻറ കടിയേറ്റ് ഏറെനാൾ കോമയിലായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിലാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒറ്റക്കൊത്തിൽ വമ്പൻ ആനയെപ്പോലും വീഴ്ത്താൻ കഴിയുന്ന ഉഗ്രൻ വിഷമുള്ള രാജവെമ്പാലയെ പിടികൂടുന്നതിനിടയിലേറ്റ കടിയാണ് അദ്ദേഹത്തിെൻറ ജീവനെടുത്തത്. കടിയേറ്റയുടനെ ബോധരഹിതനായ സരിനെ പഹാങ് സംസ്ഥാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നാലുദിവസത്തോളം ചികിത്സ ലഭിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. മാരകവിഷമുള്ള പാമ്പുകളെ പിടികൂടി മലേഷ്യയിലും അയൽ രാജ്യങ്ങളിലും പ്രശസ്തനായ സരിൻ, ദുരന്തനിവരണ സേനയിൽ പ്രത്യേക വിഭാഗത്തിന് പരിശീലനവും നൽകിയിരുന്നു. രാജവെമ്പാലയായിരുന്നു സരിെൻറ ഇഷ്ടയിനം. ‘ഏഷ്യ ഗോട്ട് ടാലൻറ്’ എന്ന ടി.വി ഷോയിൽ ഒന്നിലധികം രാജവെമ്പാലകളെ ഉമ്മവെക്കുന്ന വിഡിയോ വൈറലായിരുന്നു. മരണത്തിൽ ക്വാലാലംപുർ അഗ്നിരക്ഷ വിഭാഗം തലവൻ ഖൈറുദ്ദീൻ റഹ്മാൻ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.