മാലദ്വീപ്: പ്രതിപക്ഷ വിജയം അപ്രതീക്ഷിതം; ഇന്ത്യക്ക് അനുകൂലം
text_fieldsമാലെ: ഇന്ത്യൻ മഹാസമുദ്രത്തിലെ മാലദ്വീപെന്ന കൊച്ചുരാഷ്ട്രത്തിലെ തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമായി. വീണ്ടും ഭരണത്തിലേറാൻ പ്രസിഡൻറ് അബ്ദുല്ല യമീൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി വോെട്ടടുപ്പ് കഴിഞ്ഞയുടൻ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഫലം അംഗീകരിക്കരുതെന്ന് യമീെൻറ പ്രധാന എതിരാളികളെല്ലാം ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
പ്രതിപക്ഷത്തെ തടവിലിട്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ഉരുക്കുമുഷ്ടി പ്രയോഗിച്ച ഭരണപക്ഷം തെരഞ്ഞെടുപ്പ് അട്ടിമറിച്ചേക്കുമെന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ വിശ്വസിക്കപ്പെട്ടു. എന്നാൽ, ഇൗ ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് വെളിപ്പെടുത്തുന്നതായി ഫലം. വോെട്ടടുപ്പിൽ കൃത്രിമം ആരോപിച്ച പ്രതിപക്ഷ സ്ഥാനാർഥിയായ ഇബ്രാഹീം മുഹമ്മദ് സാലിഹ് വിജയിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷനും തങ്ങളുടെ നിഷ്പക്ഷത വെളിപ്പെടുത്താനായി.
നേരേത്ത കമീഷൻ അബ്ദുല്ല യമീനു വേണ്ടി പ്രവർത്തിക്കുന്നതായി ആരോപണമുയർന്നിരുന്നു. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് വിദേശ മാധ്യമങ്ങൾക്ക് കൂടുതൽ അവസരം നൽകാതിരുന്നതും അട്ടിമറി സാധ്യത വാർത്തകൾക്ക് കൊഴുപ്പേകുകയായിരുന്നു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ രാജ്യത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ചൈനയോട് അടുപ്പം പുലർത്തുന്ന യമീൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചേക്കുമെന്ന ഭീതി ഇന്ത്യക്കുമുണ്ടായിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം മാലദ്വീപ് കൊണ്ടുവരുകയുമുണ്ടായി. അതിനിടെ, തെരഞ്ഞെടുപ്പ് ഫലം ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷമായതും ഉൗഹാപോഹങ്ങൾക്ക് കാരണമായി. യമീൻ ഫലം അംഗീകരിച്ചേക്കില്ലെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ തോൽവി സമ്മതിച്ച് അദ്ദേഹം രംഗത്തെത്തുകയായിരുന്നു.
ലക്ഷദ്വീപിൽനിന്ന് 115 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന രാജ്യത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യക്കും നയതന്ത്ര പ്രാധാന്യമുള്ളതാണ്. ചൈനയോട് അടുപ്പം സൂക്ഷിക്കുന്ന അബ്ദുല്ല യമീൻ ഭരണത്തിൽനിന്ന് പുറത്തായത് ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇബ്രാഹീം മുഹമ്മദ് സാലിഹിനെ ഇന്ത്യ അഭിനന്ദിച്ചു. ജനാധിപത്യത്തിലും നിയമവാഴ്ചയിലും രാജ്യത്തിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് വിജയമെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഇബ്രാഹീം മുഹമ്മദ് സാലിഹ് ആര്?
മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇബ്രാഹീം മുഹമ്മദ് സാലിഹ്, 25 വർഷമായി പാർലമെൻറ് അംഗമാണ്. മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിെൻറ സഹായിയായ ഇദ്ദേഹം 2003ൽ രാജ്യത്ത് ആരംഭിച്ച രാഷ്ട്രീയ പരിഷ്കരണ പ്രസ്ഥാനത്തിെൻറ മുൻപന്തിയിലുണ്ടായിരുന്നു. ഇൗ പ്രക്ഷോഭത്തെ തുടർന്നാണ് 2008ൽ രാജ്യം ആധുനിക ഭരണഘടന സ്വീകരിച്ചത്.
നശീദിെൻറ ഭാര്യ വഴി ഇരുവരും ബന്ധുക്കളുമാണ്. മുഹമ്മദ് നശീദിനെ തെരഞ്ഞെടുപ്പിൽ പെങ്കടുക്കുന്നതിൽനിന്ന് വിലക്കിയതോടെയാണ് ‘ഇബു’ എന്ന് വിളിക്കപ്പെടുന്ന ഇബ്രാഹീം മുഹമ്മദ് സാലിഹിന് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ വഴിതുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.