Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസംയുക്​ത...

സംയുക്​ത നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച്​ മാലദ്വീപ്

text_fields
bookmark_border
സംയുക്​ത നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച്​ മാലദ്വീപ്
cancel

മാലി: സംുയക്​ത നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ്​ നിരസിച്ചു. മിലാൻ എന്ന പേരിൽ ഇന്ത്യ നടത്തുന്ന നാവികാഭ്യാസ പരിപാടിയിലേക്കാണ്​ മാലദ്വീപിനെയും ക്ഷണിച്ചത്​. മാർച്ച്​ ആറ്​ മുതൽ 13 വരെ ആൻഡമാൻ നിക്കോബാറിൽ നടക്കുന്ന നാവികാഭ്യാസത്തിൽ 16 രാജ്യങ്ങളാണ്​ പ​െങ്കടുക്കുന്നത്​. നാവികസേന മേധാവി അഡ്​മിറൽ സുനിൽ ലാൻബയാണ്​ മാലദ്വീപിനെ നാവികാഭ്യാസത്തിനായി ക്ഷണിച്ചത്​.

രാഷ്​​്ട്രീയ പ്രതിസന്ധിയെ തുടർന്ന്​ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 30 ദിവസത്തേക്ക്​ കൂടി ദീർഘിപ്പിക്കാനുള്ള മാലദ്വീപി​​​െൻറ തീരുമാനത്തിനെതിരെ ​ ഇന്ത്യ രംഗത്തെത്തിയിരുന്നു. മാലദ്വീപിൽ എത്രയും പെട്ടന്ന്​ ജനാധിപത്യം പുന:സ്ഥാപിക്കപ്പെടുമെന്നാണ്​ പ്രതീക്ഷയെന്ന്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കെതിരായ ഇന്ത്യയുടെ പ്രസ്​താവനയാണ്​ നാവികാഭ്യാസത്തിൽ നിന്നുള്ള രാജ്യത്തി​​​െൻറ പിൻമാറ്റത്തിന്​ കാരണമെന്നാണ്​ സൂചന. 

അതേ സമയം, ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ പ്രവർത്തനങ്ങളെ കുറിച്ച്​ ബോധ്യമുണ്ടെന്ന്​ നാവികസേന മേധാവി പ്രതികരിച്ചു. ഒരേ സമയം എട്ട്​ മുതൽ പത്ത്​ ചൈനീസ്​ പടക്കപ്പലുകൾ ​വരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടാകാറുണ്ട്​. വർഷങ്ങളായി ഇത്​ ​തുടരുകയാണെന്നും നാവികസേന വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesindian navyworld newsMilanmalayalam newsasia-Pacific
News Summary - Maldives declines Indian Navy’s invite for 16-nation naval war games ‘Milan’-india news
Next Story