മാലദ്വീപിൽ അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് നീട്ടി
text_fieldsമാലെ: പ്രസിഡൻറ് അബ്ദുല്ല യമീെൻറ നിർദേശപ്രകാരം മാലദ്വീപിൽ അടിയന്തരാവസ്ഥ 30 ദിവസത്തേക്കുകൂടി നീട്ടി. ഇതുപ്രകാരം മാർച്ച് 22നാണ് അടിയന്തരാവസ്ഥ അവസാനിക്കുക. പാർലമെൻറിൽ നടന്ന വോെട്ടടുപ്പിൽ 38 എം.പിമാരാണ് പെങ്കടുത്തത്.
ഭരണഘടനനിയമമനുസരിച്ച് ഒരു പ്രമേയം പാസാക്കാൻ 43 എം.പിമാരെങ്കിലും വേണം. എന്നാൽ, അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ നിയമം ബാധകമല്ലെന്ന് സ്പീക്കർ അബ്ദുല്ല മസീഹ് അറിയിച്ചു. ഹാജരായ 38 എം.പിമാരും ഭരണകക്ഷി അംഗങ്ങളാണ്. പ്രതിപക്ഷം വോെട്ടടുപ്പ് ബഹിഷ്കരിച്ചു. ഇൗ മാസം അഞ്ചിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.