മാലി: മാലദ്വീപിൽ മുൻ പ്രസിഡൻറിനും ജഡ്ജിമാർക്കും എതിരെ ഭീകരക്കുറ്റം
text_fieldsമാലി: രാഷ്ട്രീയ പ്രക്ഷുബ്ധത തുടരുന്ന മാലദ്വീപിൽ മുൻ പ്രസിഡൻറിനും ജഡ്ജിമാർക്കുമെതിരെ സർക്കാർ ഭീകരക്കുറ്റം ചുമത്തി. 30 വർഷക്കാലം പ്രസിഡൻറായിരുന്ന മൗഅ്മൂൻ അബ്ദുൽ ഗയൂം, സുപ്രീംകോടതി ജഡ്ജി അബ്ദുല്ല സഇൗദ്, ജസ്റ്റിസ് അലി ഹമീദ്, മുൻ പൊലീസ് കമീഷണർ, ഗയൂമിെൻറ മകനുൾപ്പെടെ നാലു എം.പിമാർ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. എന്നാൽ, ഇവർക്കെതിരെ ഭീകരക്കുറ്റം ചുമത്താനുള്ള കാരണം പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയില്ല. ശിക്ഷിക്കപ്പെട്ടാൽ 10 മുതൽ 15 വർഷംവരെ തടവു ശിക്ഷ ലഭിക്കും.
അന്വേഷണ ഉദ്യോഗസ്ഥർക്ക് േഫാൺ ൈകമാറാതിരുന്നത് ഉൾപ്പെടെ കൃത്യനിർവഹണത്തിന് തടസ്സംനിന്നതായും ഇവർക്കെതിരെ ആരോപണമുണ്ട്. മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ പ്രസിഡൻറ് അബ്ദുല്ല യമീൻ വിസമ്മതിച്ചതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് നിയമലംഘനമാരോപിച്ച് കഴിഞ്ഞമാസം ഗയൂമിനെയും ജഡ്ജിമാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അറസ്റ്റിലായതോടെ പിന്നീട് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാർതന്നെ അത് മരവിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.