മാലദ്വീപിൽ യമീന് തിരിച്ചടി; തെരെഞ്ഞടുപ്പു ഫലം സുപ്രീംകോടതി ശരിവെച്ചു
text_fieldsമാലെ: മാലദ്വീപിൽ സുപ്രീംകോടതിയെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാമെന്ന പ്രസിഡൻറ് അബ്ദുല്ല യമീെൻറ പ്രതീക്ഷകൾ അസ്ഥാനത്തായി. സെപ്റ്റംബർ 23ന് നടന്ന തെരഞ്ഞെടുപ്പു ഫലം കോടതി ശരിവെച്ചതോടെയാണിത്.
നിയമാനുസൃതമായാണ് വോെട്ടടുപ്പ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിത്വത്തിന് വിരാമമായി. സുപ്രീംകോടതിയിലെ അഞ്ചംഗബെഞ്ച് യമീെൻറ പരാജയം അംഗീകരിക്കുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു.
വിധിയറിഞ്ഞതോടെ പ്രതിപക്ഷ പ്രവർത്തകർ കോടതിക്കു പുറത്ത് ആഹ്ലാദപ്രകടനം നടത്തി.നവംബറിൽ അധികാരക്കൈമാറ്റം നടക്കും. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയം അംഗീകരിക്കാൻ കൂട്ടാക്കാതെ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ച് യമീൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് ഇബ്രാഹിം മുഹമ്മദ് സാലിഹാണ് യമീനെ പരാജയപ്പെടുത്തിയത്. ഫലം പ്രഖ്യാപിച്ചതിനുശേഷം തെരഞ്ഞെടുപ്പ് കമീഷനിലെ നാല് അംഗങ്ങൾ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ശ്രീലങ്കയിൽ അഭയം തേടിയിരുന്നു.
തെൻറ വാദങ്ങൾക്ക് കൃത്യമായ തെളിവുകൾ ഹാജരാക്കാമെന്ന യമീെൻറ വാദവും കഴിഞ്ഞാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. 2013ലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നശീദിനെ അട്ടിമറിഞ്ഞ യമീൻ അധികാരത്തിലേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.