സിംഗപ്പൂരിൽ ആദ്യമായി സൂം വഴി വധശിക്ഷ
text_fieldsസിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യമായി സൂം വിഡിയോ കോൾ വഴി 37കാരന് വധശിക്ഷ വിധിച്ചു. 2011ൽ മയക്കുമരുന്ന് കടത്തിയതിന് മലേഷ്യൻ പൗരനായ പുനിതൻ ഗണേഷനെ സിംഗപ്പൂർ സുപ്രീംകോടതി വധശിക്ഷക്കു വിധിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കോടതി നടപടികൾ വിഡിയോ വഴിയാണ്.
അനിവാര്യമല്ലാത്ത പല കേസുകളിലും വാദം കേൾക്കുന്നത് ലോക്ഡൗൺ കഴിയുന്നതു വരെ മാറ്റിവെച്ചിരിക്കയാണ്. ഏപ്രിലിൽ പ്രഖ്യാപിച്ച ലോക്ഡൗൺ ജൂണിലാണ് അവസാനിക്കുക. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗണേഷെൻറ അഭിഭാഷകൻ പറഞ്ഞു.
വധശിക്ഷ പോലുള്ളവ വിധിക്കാൻ സൂം ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. സിംഗപ്പൂരിൽ മയക്കുമരുന്ന് കടത്ത് വധശിക്ഷ വരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളിൽ പെട്ടതാണ്.
നേരത്തെ, നൈജീരിയയിലും സൂം വഴി കോടതി വധശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.