മാങ്ഖുട്ട് ചുഴലിക്കാറ്റ് ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
text_fieldsമനില: മാങ്ഖുട്ട് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഫിലിപ്പീൻസിലെ ഇറ്റോഗണിൽ നിരവധി പേർ മണ്ണിനടിയിൽ. അപകടത്തിൽപെട്ടവരെ പുറത്തെടുക്കുന്നതിന് ര
ക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച 11 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നാൽപതിലേറെ പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. മിക്കവരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് ഇറ്റോഗൺ മേയർ വിക്ടോറിയോ പലങ്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇറ്റഗോണിലെ ഒരു മലഞ്ചരിവിൽ താമസിച്ചിരുന്നവരാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. അരകിലോമീറ്ററോളം ദൂരത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.
ഖനനമേഖലകളിൽ മണ്ണിടിച്ചിൽ ശക്തമായതിനെ തുടർന്ന് രാജ്യത്തിെൻറ വടക്കൻ മേഖലയിലെ മുഴുവൻ ഖനനങ്ങളും അവസാനിപ്പിക്കാൻ ഫിലിപ്പീൻസ് സർക്കാർ ഉത്തരവിട്ടു. നിരോധനം നടപ്പാക്കുന്നതിന് പൊലീസിനും സൈന്യത്തിനും നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ദക്ഷിണ െചെനയിലും ഹോേങ്കാങ്ങിലും ഭീതിവിതച്ച ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ ദുർബലമായി. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ വീശിയടിച്ച മാങ്ഖുട്ട് വരുത്തിയ നാശനഷ്ടങ്ങൾ പൂർണമായി കണക്കാക്കിവരുന്നതേയുള്ളൂ. ഫിലിപ്പീൻസിൽ മാത്രം മരണസംഖ്യ നൂറിലേറെ വരുമെന്നാണ് കണക്കാക്കുന്നത്.
ചൈനയിൽ 25 ലക്ഷത്തോളം പേരെ ദുരന്തം ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.