ചൊവ്വയിൽ ജീവെൻറ സാധ്യത വ്യക്തമാക്കി ഒാക്സിജൻ സാന്നിധ്യം
text_fieldsവാഷിങ്ടൺ: ഭൂമിയിൽ കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ജീവൻ പിറവിയെടുത്തതിന ് സമാനമായ സാഹചര്യം സമീപ ഗ്രഹമായ ചൊവ്വയിൽ കണ്ടെത്തിയെന്ന് ഗവേഷകർ. ജീവ സാന്നിധ്യത്തെ സഹായിച്ച് ചൊവ്വയുടെ ഉപരിതലത്തിന് താഴെ ലവണാംശമുള്ള ജലം ഉണ്ടെന്ന് ‘നാച്വർ ജിയോ സയൻസ്’ മാസികയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പറയുന്നു.
ഉപരിതലത്തിനു തൊട്ടുതാഴെ വൻതോതിൽ ലവണാംശമള്ള ജലം സൂക്ഷ്മാണുക്കളുടെ ശ്വാസോച്ഛ്വാസത്തെ സഹായിക്കുമെന്ന് കാലിഫോർണിയയിലെ ജെറ്റ് പ്രോപൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞൻ വ്ലാഡ സ്റ്റാമെൻകോവിച് പറഞ്ഞു.
ചൊവ്വയിൽ ഒാക്സിജൻ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ജീവൻ നിലനിർത്താനാവശ്യമായ അളവിൽ ഇല്ലെന്നായിരുന്നു ശാസ്ത്ര ലോകത്തെ വിശ്വാസം. ഇതാണ് പുതിയ കണ്ടുപിടിത്തത്തോടെ വഴിമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.