മസ്ജിദുൽ അഖ്സ: വഖഫ് നേതാവിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു വിട്ടു
text_fieldsജറൂസലം: വഖഫ് നേതാവ് ശൈഖ് അബ്ദുൽ അസീം സൽഹബിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. പിന ്നീട് വിട്ടയക്കുകയും ചെയ്തു. ഒരാഴ്ചത്തേക്ക് മസ്ജിദുൽ അഖ്സയിലേക്ക് ഇദ്ദേഹം പ്രവേശിക്കുന്നതും വിലക്കി. ജോർഡനാണ് സൽഹബിനെ വഖഫ് നേതാവായി നിയമിച്ചത്.
2003ൽ ഇസ്രായേൽ അടച്ച മസ്ജിദുൽ അഖ്സയുടെ ഭാഗത്ത് ഫലസ്തീൻ പ്രക്ഷോഭകർക്കൊപ്പം ജുമുഅക്ക് നേതൃത്വം നൽകിയതിനാണ് അറസ്റ്റ്. മസ്ജിദുൽ അഖ്സ കോമ്പൗണ്ടിലെ അൽറഹ്മ കവാടത്തിനരികെയുള്ള ഇൗ ഭാഗത്ത് 16 വർഷത്തിനു ശേഷമാണ് നമസ്കാരം നടക്കുന്നത്. മസ്ജിദിെൻറ ഭാഗം അടച്ചുപൂട്ടിയ നടപടി 2017ൽ ഇസ്രായേൽ കോടതിയും ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.