ജയ്ശെ തലവൻ മസൂദ് അസറിനെ പിന്തുണക്കുന്നു -ചൈന
text_fieldsന്യൂഡൽഹി: 39 സൈനികർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം േലാക രാജ്യങ്ങൾ അപലപിച്ചെങ്കിലും ആക്രമണത്തിെൻറ ഉത് തരവാദിത്തം ഏറ്റെടുത്ത ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസറിനെ വീണ്ടും പിന്തുണച്ച് ചൈന. മസൂദ് അസറിെൻറ വിഷയത് തിൽ നിലപാട് മാറ്റില്ലെന്ന് ചൈന ആവർത്തിച്ചു. യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അസറിനെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെട ുത്താൻ ശ്രമങ്ങൾ നടന്നിരുന്നു. അന്നും അസറിനെ പിന്തുണച്ച് ചൈന രംഗത്തെത്തിയിരുന്നു.
യു.എസ്, യു.കെ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെല്ലാം പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, ചൈന ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് മസൂദ് അസറിെൻറ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ചൈന അറിയിച്ചിരിക്കുന്നത്.
വ്യഴാഴ്ച മൂന്നു മണിക്കാണ് രാജ്യത്തെ നടുക്കി പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ് കാർ സ്ഫോടനത്തിൽ തകർന്നത്. അവധി കഴിഞ്ഞ് താഴ്വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങുേമ്പാഴാണ് അവന്തിപോറയിൽ പതിയിരുന്ന ഭീകരുടെ കാർ ഇടിച്ചുകയറ്റിയത്.
54ാം ബറ്റാലിയനിലെ 39 ജവാന്മാർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരരുടെ വാഹനം എത്തിയത്. പരിക്കേറ്റ ജവാന്മാരില്‍ പലരുെടയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. ഉഗ്രസ്ഫോടനത്തിൽ മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.