മാലിദ്വീപിൽ അടിയന്തരാവസ്ഥയെ എതിർത്തതിന് വ്യാപക അറസ്റ്റ്
text_fieldsകൊളംബോ: മാലദ്വീപിൽ അടിയന്തരാവസ്ഥയെ തുടർന്ന് റാലികളും പ്രതിഷേധങ്ങളും നിരോധിച്ച നടപടിയെ എതിർത്ത 140ൽപരം ആളുകൾ അറസ്റ്റിൽ. മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീൻ പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെനീളുന്ന പ്രതിഷേധ റാലികൾ നടന്നു.
141 ജനാധിപത്യവാദികൾ അറസ്റ്റിലായതായും ഇതിൽ മൂന്ന് എം.പിമാരും ഉൾപ്പെടുന്നതായും പ്രതിപക്ഷ കക്ഷികൾ പറഞ്ഞു. 26 സ്ത്രീകളുൾപ്പെടെ 139 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും ഇതിൽ രണ്ടുപേരെ രാത്രിയോടെ വിട്ടയച്ചതായും മാലി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരായി തെരുവിലൂടെ പ്രകടനം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കുരുമുളകു സ്പ്രേയും കണ്ണീർവാതകവും പ്രയോഗിച്ചു. െഫബ്രുവരി തുടക്കത്തിലാണ് യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.