മൂസിൽ: കൊല്ലപ്പെട്ടത് 40,000ത്തിലേറെ പേരെന്ന്
text_fields
ബഗ്ദാദ്: െഎ.എസിൽനിന്ന് പുരാതന ഇറാഖ് നഗരമായ മൂസിൽ തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ അരങ്ങേറിയത് സിവിലിയൻ കൂട്ടക്കശാപ്പെന്ന് റിപ്പോർട്ട്. ഇറാഖി സേന ആകാശമാർഗവും കരമാർഗവും നടത്തിയ ആക്രമണത്തിലും െഎ.എസിെൻറ പ്രത്യാക്രമണത്തിലുമായി 40,000ത്തിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന് കുർദിഷ് ഇൻറലിജൻസ് ഏജൻസി കണ്ടെത്തിയതായി ‘ദ ഇൻഡിപെൻഡൻറ്’ റിപ്പോർട്ട് ചെയ്തു. ഭീകരരെ തുരത്താനായുള്ള ഇറാഖി സേനയുടെ കുതിപ്പിനിടയിലാണ് കുഞ്ഞുങ്ങളും വൃദ്ധരുമടക്കം സിവിലിയൻ ജീവനുകൾ കൂടുതലും പൊലിഞ്ഞത്. ശ്മശാന ഭൂമിയായി മാറിയിരിക്കുകയാണ് മൂസിൽ.
നിരവധി മൃതദേഹങ്ങൾ പുറത്തെടുക്കാനാവാതെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബഗ്ദാദിലെ മന്ത്രി ഹോശിയാർ സീബാരി പറഞ്ഞു.
ഒമ്പതു മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ എത്രയോ അധികമാണ് മരണ സംഖ്യ. സിവിലിയന്മാർ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതു ലഘൂകരിക്കാൻ ശ്രമിക്കാത്ത ബഗ്ദാദ് ഭരണകൂടത്തെ അടുത്തിടെ മന്ത്രിസഭയിൽ അംഗമായ സീബാരി കുറ്റപ്പെടുത്തി.
മൂസിലിലെ ഇറാഖി സൈന്യത്തിനിടയിൽ വൻ അഴിമതി നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജീവനുംകൊണ്ട് ൈസനിക ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോവുന്നവരിൽനിന്ന് ആയിരം ഡോളറും വാഹനത്തിൽ കടത്തിക്കൊടുക്കാൻ 1500 ഡോളറും ഇവർ കൈക്കൂലി വാങ്ങുന്നുണ്ട്. തടവുകാരായി പിടികൂടിയ െഎ.എസ് ഭീകരരെ ഇത്തരത്തിൽ കൈക്കൂലി വാങ്ങി വിട്ടയക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായി സീബാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.