ആസന്നമായ വിപത്ത്; ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളർന്നു
text_fieldsനെയ്റോബി: ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളർന്നു. ഹോൺ(കൊമ്പ്) ഒാഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന കിഴക്കൻ ഭാഗമാണ് ഭൂഖണ്ഡത്തിൽനിന്ന് പിളർന്നുമാറുന്നത്. ഇത്തരമൊന്നിന് നിരവധി വർഷങ്ങൾ വേണ്ടിവരുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വേർപെടൽ. ഇൗ ഭാഗത്ത് ഇനി കടൽ കയറുന്നതോടെ കിഴക്കൻ ആഫ്രിക്ക പൂർണമായും ഒറ്റപ്പെടുകയാണ്.
വേർപെടൽ മൂലം ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മായി മഹിയു പാതയിൽ രൂപപ്പെട്ട വലിയ വിള്ളൽ ഇതിെൻറ സൂചനയെന്നാണ് വിലയിരുത്തൽ. 50അടി താഴ്ചയിലും 20 മീറ്റർ വീതിയിലുമുള്ള വിള്ളലിെൻറ വിവരം കെനിയൻ നാഷനൽ ഹൈവേ അതോറിറ്റിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമവും അധികൃതർ തുടരുകയാണ്.
അതേസമയം ഭാവിയിൽ സൊമാലിയൻ ഫലകവും ന്യൂബിയൻ ഫലകവും ഇത്തരത്തിൽ വേർപ്പെടുമെന്നാണ് ഗവേഷകർ പറയുന്നത്. പ്രതിവർഷം 2.5 മീറ്റർ വേഗത്തിൽ സൊമാലിയൻ ഫലകം നൂബിയൻ ഫലകത്തിൽനിന്ന് തെന്നി മാറുന്നതായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.