ചൈനയുടെ വീറ്റോ; മസ്ഊദ് അസ്ഹറിനെതിരെ മറ്റ് നടപടികൾക്കായി രക്ഷാസമിതി അംഗങ്ങൾ
text_fieldsവാഷിങ്ടൺ: ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വീറ് റോ ചെയ്ത നിലപാട് ചൈന തുടരുകയാണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കാൻ വേണ്ടി യു.എൻ രക്ഷാസമിതിയെ നിർബന്ധിക്ക േണ്ടി വരുമെന്ന് സമിതി അംഗങ്ങൾ.
മസ്ഊദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം നാലുതവണയാണ് ചൈന തടഞ്ഞത്. പ്രമേയം അംഗീകരിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ചൈന വീറ്റോ ചെയ്തത്. ദക്ഷിണേഷ്യയിലെ തീവ്രവാദത്തിനെതിരെ പേരാടാനും മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളെ തന്നെ അസ്ഥിരപ്പെടുത്തുന്നതാണ് ചൈനയുടെ നടപടി എന്ന് രക്ഷാ സമിതി അംഗങ്ങളിലൊരാൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
സ്വന്തം രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പാകിസ്താനെയും രക്ഷാ സമിതി അംഗങ്ങൾ വിമർശിച്ചു. യു.എസ്, ഫ്രാൻസ്, യു.കെ എന്നീ സ്ഥിരാംഗങ്ങളാണ് മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്. കശ്മീരിലെ പുൽവാമ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.