പെൺകുട്ടികൾ ഡോക്ടർമാർ ആേകണ്ട!
text_fieldsടോക്യോ: മെഡിക്കൽ പഠനത്തിൽനിന്ന് പെൺകുട്ടികളെ ഒഴിവാക്കാൻ ജപ്പാനിൽ വൻ കൃത്രിമം. ടേക്യോ ആരോഗ്യ സർവകലാശാലയിൽ പതിറ്റാണ്ടിലേറെയായി പ്രവേശന പരീക്ഷയുെട മാർക്കുകൾ തിരുത്തി കൂടുതൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുകയായിരുന്നുവത്രെ. ഇൗ വാർത്ത ആദ്യം സ്ഥാപന മേധാവികൾ നിഷേധിച്ചിരുന്നു. എന്നാൽ, സർവകലാശാലയുടെ മാനേജിങ് ഡയറക്ടറായ ടെറ്റ്സുവോ യൂകിയോക്ക കൃത്രിമം നടന്നത് വാർത്തസമ്മേളനത്തിലൂടെ സമ്മതിച്ചു. സംഭവത്തിൽ മാപ്പപേക്ഷിച്ച അദ്ദേഹം തെൻറ അറിവോടെയല്ല ഇക്കാര്യങ്ങൾ സംഭവിച്ചതെന്നും ഏറ്റുപറഞ്ഞു. 2006 മുതൽ ഇൗ അടുത്തകാലം വരെ നടന്ന പരീക്ഷകളിൽ കൃത്രിമം നടന്നതായി മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശരിയാണെന്ന് അഭിഭാഷകരുടെ നേതൃത്വത്തിൽ നടത്തിയ അേന്വഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്കൂളിന് ഗവേഷണ ഫണ്ട് അനുവദിക്കുന്നതിന് പ്രത്യുപകാരമായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥെൻറ മകന് പിൻവാതിലിലൂടെ സീറ്റ് അനുവദിച്ച അഴിമതിക്കേസിെൻറ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച സംഭവം പുറത്തായത്. ആദ്യഘട്ടത്തിൽ നടന്ന പ്രവേശന പരീക്ഷയിൽ എല്ലാ അപേക്ഷകരുടെയും മാർക്കിൽ 20 ശതമാനം കുറവുവരുത്തുകയും പിന്നീട് പുരുഷ അപേക്ഷകർക്ക് 20 ശതമാനം മാർക്ക് അധികം നൽകുകയും ചെയ്തായിരുന്നു സ്ത്രീ അപേക്ഷകരെ പുറംതള്ളിയത്. കൃത്രിമ നടപടിയിലൂെട പ്രവേശനം നടത്തുന്നതിനായി സ്കൂളിെൻറ മുൻ ഡയറക്ടർ ചില രക്ഷിതാക്കളിൽനിന്ന് കൈക്കൂലി വാങ്ങിയും അന്വേഷണത്തിൽ കണ്ടെത്തി.
കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ 30 ശതമാനം സ്ത്രീകൾ മാത്രമാണ് ദേശീയതലത്തിൽ മെഡിക്കൽ പരീക്ഷ പാസായിട്ടുള്ളത്, രാജ്യത്തെ മിക്ക സ്ഥാപനങ്ങളും ഇതേ രീതിയിൽ തന്നെ വിവേചനം കാണിക്കുന്നുവെന്നതിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ജപ്പാനിലെ 50 ശതമാനത്തിലധികം സ്ത്രീകളും കോളജ് വിദ്യാഭ്യാസം നേടിയവരാണെങ്കിലും ജോലിസ്ഥലങ്ങളിലടക്കം കടുത്ത ലിംഗ വിവേചനമാണ് അവർക്ക് നേരിടേണ്ടിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.