സുരക്ഷയൊരുക്കൽ തങ്ങളുടെ പണിയല്ല; മുശർറഫിനോട് പാക് സർക്കാർ
text_fieldsഇസ്ലാമാബാദ്: മുൻ സൈനിക ഭരണാധികാരി ജനറൽ പർവേസ് മുശർറഫിന് സുരക്ഷയൊരുക്കൽ തങ്ങളുടെ പണിയല്ലെന്ന് പാക് സർക്കാർ. രാജ്യദ്രോഹക്കേസിൽ പ്രത്യേക കോടതിയിൽ വാദം കേൾക്കുന്നതിന് രാജ്യത്തേക്ക് മടങ്ങിവരാനൊരുങ്ങുന്ന തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ദുൈബയിൽ കഴിയുന്ന മുശർറഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുശർറഫിന് സുരക്ഷ നൽകുന്നത് തങ്ങളുടെ സേവനത്തിൽ പെട്ടതല്ലെന്നായിരുന്നു പാക് പ്രതിരോധ മന്ത്രാലയത്തിെൻറ മറുപടി.
ചികിത്സാവശ്യാർഥം കഴിഞ്ഞവർഷം ദുൈബയിലേക്കു കടന്ന മുശർറഫ് പിന്നീട് രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് 2014ൽ മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷയോ ജീവപര്യന്തം തടവോ അനുഭവിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.