മുതല ഒരാളെ കടിച്ചുകൊന്നു; 300 എണ്ണത്തിനെ കൊന്ന് പകതീർത്ത് ജനം
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ ഗ്രാമീണനെ മുതല കടിച്ചുകൊന്നു. രോഷാകുലരായ ജനക്കൂട്ടം 300 മുതലകളെ കൊന്ന് പകരംവീട്ടി. പാപ്വ പ്രവിശ്യയിലെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ശനിയാഴ്ച തെൻറ വളർത്തുമൃഗങ്ങൾക്ക് പുല്ലു ശേഖരിക്കാനായി മുതല ഫാമിലെത്തിയ സുഗിതോ എന്നയാളാണ് ആക്രമണത്തിനിരയായത്. ഇതോടെ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇതിനെ തുടർന്ന് ഫാം അധികൃതർ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു. എന്നാൽ, ഇദ്ദേഹത്തിെൻറ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതോടെ നൂറുക്കണക്കിന് വരുന്ന ഗ്രാമീണർ മൂർച്ചയേറിയ ആയുധങ്ങളുമായി ഫാമിൽ പ്രവേശിച്ച് മുതലകളെ കൊല്ലുകയായിരുന്നു.
രോഷാകുലരായ ജനക്കൂട്ടത്തെ തടയാൻ ഫാമിലുള്ളവർക്കോ പൊലീസിനോ സാധിച്ചതുമില്ല. ഇന്തോനേഷ്യയിൽ സംരക്ഷിത ജീവിവർഗത്തിൽപെട്ടതാണ് മുതലകൾ. അതിനാൽ ഫാമിൽ അതിക്രമിച്ചു കടന്ന് കൂട്ടക്കൊല നടത്തിയ സംഭവത്തിൽ ക്രിമിനൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ചിലരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജനവാസ മേഖലയിൽ നിന്ന് മുതല ഫാം മാറ്റണമെന്ന്പ്രദേശവാസികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.