ഇസ്രായേൽ അകമ്പടിയോടെ മോദി, ഉന്നത ബഹുമതി നൽകി ഫലസ്തീൻ
text_fieldsറാമല്ല: ഇസ്രായേൽ വ്യോമസേന വിമാനങ്ങളുടെ അകമ്പടിയോടെ, േജാർഡൻ സൈനിക ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ നാഷനൽ അതോറിറ്റി ആസ്ഥാനമായ റാമല്ല സിറ്റിയിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി റാമി ഹംദല്ല മോദിയെ സ്വീകരിച്ചു. ‘ചരിത്ര സന്ദർശനം’ എന്നായിരുന്നു മോദിയുടെ ആദ്യ പ്രതികരണം. അറബിയിലായിരുന്നു ട്വീറ്റ്.
വിമാനത്താവളത്തിൽനിന്ന്് നേരെ ഫലസ്തീൻ വിമോചന നേതാവ് യാസിർ അറഫാത്തിെൻറ സ്മൃതികുടീരത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രി റാമി ഹംദല്ലക്കൊപ്പം സ്മാരക മ്യൂസിയം സന്ദർശിച്ചു. തുടർന്ന് റാമല്ലയിലെ െഎ.ടി പാർക്ക് ഉദ്ഘാടനം ചെയ്തു.
വിദേശ രാഷ്ട്രത്തലവന്മാർക്ക് ഫലസ്തീൻ നൽകുന്ന ഏറ്റവും ഉന്നത ബഹുമതിയായ ‘ഗ്രാൻഡ് കോളർ ഒാഫ് ദി സ്റ്റേറ്റ് ഒാഫ് ഫലസ്തീൻ’ സമ്മാനിച്ചശേഷം പ്രസിഡൻറിെൻറ കൊട്ടാരത്തിൽ ഗാർഡ് ഒാഫ് ഒാണർ. ഫലസ്തീന് ഇന്ത്യ തുടക്കംമുതൽ നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടിയായിരുന്നു മഹ്മൂദ് അബ്ബാസിെൻറ പ്രസംഗം. സാമ്പത്തികവും രാഷ്ട്രീയവുമായ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ ശക്തിയാർജിച്ചുവരുകയാണെന്നും അതുകൊണ്ടുതന്നെ മേഖലയിലെ സമാധാനപ്രക്രിയയിൽ ഇന്ത്യക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക സഭയുടെ ആർച്ച്ബിഷപ് പൗലോസ് മാർകുസോ, അൽ അഖ്സ മോസ്കിലെ മതനേതാക്കൾ എന്നിവർ മോദിയെ സന്ദർശിച്ചു. ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. െഎക്യരാഷ്ട്ര സഭ പൊതുസഭയിൽ ഇന്ത്യയടക്കം 128 രാജ്യങ്ങളും ട്രംപിെൻറ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു.
ഇസ്രാേയൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഇന്ത്യ സന്ദർശനത്തിന് ഒരു മാസത്തിനുശേഷമാണ് മോദിയുടെ ഫലസ്തീൻ സന്ദർശനമെന്ന പ്രധാന്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.