ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്; മോദി-ഷി കൂടിക്കാഴ്ച
text_fieldsബെയ്ജിങ്: ചൈനീസ് നഗരമായ വുഹാനിൽ രണ്ടുദിവസത്തെ അനൗപചാരിക ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ ഉൗഷ്മള വരവേൽപ്. ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ എന്ന് വിശേഷിപ്പിക്കുന്ന ഉച്ചകോടിയിൽ ഉഭയകക്ഷി, അന്താരാഷ്ട്ര, ദേശീയ, മേഖല പ്രാധാന്യമുള്ള വിഷയങ്ങളാണ് ചർച്ച െചയ്തത്.
ഇരുനേതാക്കളുെടയും കൂടിക്കാഴ്ചക്ക് മുമ്പ് ഉദ്യോഗസ്ഥതല ചർച്ച നടന്നു. ചൈനീസ്വിപ്ലവനായകൻ മാവോസെ തുങ്ങിെൻറ പ്രിയ അവധിക്കാലകേന്ദ്രമായിരുന്നു വുഹാൻ. നൂറ്റാണ്ടുകളായി തുടരുന്ന ഇന്ത്യ-ചൈന ബന്ധത്തെ പ്രകീർത്തിച്ച േമാദി, ലോകത്തെ 40 ശതമാനം ജനങ്ങൾ വസിക്കുന്ന ഇരുരാജ്യങ്ങളും കൂട്ടായി പ്രവർത്തിച്ചാൽ വലിയ അവസരങ്ങൾക്ക് വഴിതുറക്കുമെന്ന് പറഞ്ഞു. ഇത്തരം കൂടിക്കാഴ്ചകൾ ഇരുരാഷ്ട്രങ്ങളുടെയും സംസ്കാരത്തിെൻറ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ അടുത്ത കൂടിക്കാഴ്ചക്ക് ഷി ജിൻപിങ്ങിനെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇതിനോട് അനുകൂലമായാണ് ഷി പ്രതികരിച്ചത്.
ഇന്ത്യയും ചൈനയും ചേർന്ന് കരുത്തുറ്റ ഏഷ്യ നിർമിക്കണമെന്ന് ഷി ജിൻപിങ് പറഞ്ഞു. രണ്ടു രാജ്യങ്ങളും അടുത്ത ബന്ധവും സഹകരണവും പുലർത്തണം. മേഖലയിലും ആഗോളതലത്തിനും ഇരുരാജ്യങ്ങളുടെയും സ്വാധീനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് മോദി പറഞ്ഞു.
ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തികൾ സംഗമിക്കുന്ന ദോക്ലാമിൽ കഴിഞ്ഞവർഷം ഇന്ത്യ- ചൈന സൈന്യം പോരാട്ടസജ്ജരായി 73 ദിവസം നിലയുറപ്പിച്ചതിനുശേഷം ആദ്യമായാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. ദോക്ലാം പ്രശ്നം ഉൾപ്പെടെ ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ വിള്ളൽ പരിഹരിക്കുകയാണ് ലക്ഷ്യം. ശനിയാഴ്ച രാവിലെ പ്രശസ്തമായ കിഴക്കൻ തടാകക്കരയിൽ ഇരുനേതാക്കളും ചർച്ച തുടരും. ബോട്ട്യാത്രക്ക് ശേഷം ഉച്ചവിരുന്നോടെ ഉച്ചകോടിക്ക് സമാപനം കുറിക്കും. പരസ്പരകരാറുകളോ സംയുക്തപ്രസ്താവനയോ ഇല്ലാതെയാണ് അനൗപചാരിക ഉച്ചകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.