അഴിമതിക്കേസിൽ സുപ്രീംകോടതി വിധി; ആശങ്കയോടെ ശരീഫ്
text_fieldsഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യത കൽപിച്ചാൽ നവാസ് ശരീഫിനു പകരം അദ്ദേഹത്തിെൻറ ഭാര്യ കൽസൂം, ഇളയ സഹോദരൻ ശഹബാസ് ശരീഫ് എന്നിവരിൽ ആരെയെങ്കിലും പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, പാർലമെൻറ് അംഗമല്ലാത്തതിനാൽ സ്ഥാനാരോഹണമെന്ന കടമ്പ എളുപ്പമല്ല. അതിനാൽ എത്രയും പെെട്ടന്ന് തെരഞ്ഞെടുപ്പ് നടത്താനും പാകിസ്താൻ മുസ്ലിം ലീഗ്-നവാസ്(പി.എം.എൻ-എൻ) പാർട്ടി നിർബന്ധിതമാകും. നിലവിൽ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ശഹബാസ്.
ഇവരിലാരെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നതുവരെ പ്രതിരോധമന്ത്രിയായ ഖ്വാജ ആസിഫ് 45 ദിവസത്തേക്ക് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് പാക് ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യങ്ങൾ ചർച്ചെചയ്യാൻ പി.എം.എൻ(എൻ) ഇന്നലെ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. പ്രധാനമന്ത്രി നവാസ് ശരീഫിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശഹബാസും മറ്റ് മന്ത്രിമാരും ഉപദേഷ്ടാക്കളും പാനമ കേസിലെ നിയമവിദഗ്ധരും പെങ്കടുത്തു.
സുപ്രീംകോടതി നടപടിക്രമങ്ങളും വിശദമായി യോഗത്തിൽ അവലോകനം ചെയ്തു. ഇടക്കാലപ്രധാനമന്ത്രിപദത്തിലേക്ക് മൂന്ന് മുതിർന്ന പി.എം.എൽ(എൻ) നേതാക്കളെയും പരിഗണിക്കുന്നുണ്ട്. പാർലമെൻറ് സ്പീക്കർ സർദാർ അയാസ് സാദിഖ്, പെട്രോളിയം മന്ത്രി ശാഹിദ് ഖഗൻ അബ്ബാസിയും പരിഗണനയിലുണ്ട്.
അതേസമയം, മാധ്യമ റിപ്പോർട്ടുകളെ പ്രതിരോധമന്ത്രി തള്ളി. നവാസ് ശരീഫാണ് പാർട്ടിയുടെയും രാജ്യത്തിെൻറയും നേതാവെന്നും അദ്ദേഹത്തിന് പകരക്കാരനായി ആരേയും നിർദേശിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാനമ േപപ്പേഴ്സ് കേസിൽ വാദം പൂർത്തിയാക്കിയ സുപ്രീംകോടതി വിധിപറയാൻ മാറ്റിവെക്കുകയായിരുന്നു. ശരീഫിെൻറ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയാണെന്നു കണ്ട് കോടതി വിധിപ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നുവെന്നും അഭ്യൂഹമുണ്ട്. സുപ്രീംകോടതിയിലെ മൂന്നംഗ ജഡ്ജിമാരാണ് വാദം കേട്ടത്. വിധി എന്നു പുറപ്പെടുവിക്കുമെന്നതിനെ കുറിച്ചും കോടതി സൂചന നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.