മുശർറഫ്: പാക് ചരിത്രത്തിൽ വധശിക്ഷ ലഭിച്ച ആദ്യ സൈനിക ഭരണാധികാരി
text_fieldsഇസ്ലാമാബാദ്: പാകിസ്താെൻറ ചരിത്രത്തിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന ആദ്യ സൈനിക ഭരണാധികാരിയായി പർവേസ് മുശർറഫ്. ചികിത്സ-സുരക്ഷ പ്രശ്നങ്ങളും പറഞ്ഞ് ദുബൈയിൽ കഴിയുന്ന മുൻ ഏകാധിപതിയുടെ അസാന്നിധ്യത്തിലാണ് വിചാരണയും വിധി പ്രഖ്യാപനവും നടന്നത്. പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിെൻറ വിശ്വസ്ഥനായി പാകിസ്താൻ ൈസന്യത്തിൽ ഉയർന്നുവന്ന മുശർറഫ് 1998ൽ ൈസനികമേധാവിയുമായി.
എന്നാൽ, അധികം വൈകാതെ 1999ൽ ശരീഫിനെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി ഭരണം പിടിച്ചെടുക്കുകയായിരുന്നു. 2001ൽ പാകിസ്താൻ പ്രസിഡൻറായ മുശർറഫ്, 2007ൽ വിരമിക്കും വരെ സൈനിക മേധാവി സ്ഥാനത്തും തുടർന്നു. 2008ൽ ഇംപീച്ച്മെൻറിന് വിധേയനാക്കപ്പെടുമെന്ന് ഭയന്ന് രാജ്യം വിട്ട് ലണ്ടനിൽ അഭയം തേടി. 2013ൽ െതരഞ്ഞെടുപ്പിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെ തിരിച്ചെത്തിയെങ്കിലും അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് മത്സരിക്കാനായില്ല.
പ്രധാനമന്ത്രിയായി െതരഞ്ഞെടുക്കപ്പെട്ട നവാസ് ശരീഫാണ് ഭരണഘടന റദ്ദാക്കിയതിനും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനും 2013ൽ രാജ്യദ്രോഹ കേസ് ചുമത്തിയത്. ബേനസീർ ഭുട്ടോയുടെ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന പരാതികൾ ഉയർന്നതോടെ 2016ൽ പാകിസ്താൻ വിട്ട് ദുബൈയിലേക്ക് പോയ മുശർറഫ് ഒളിവിൽ േപായതായി വിധിച്ചിരുന്നു. പെഷാവർ ഹൈകോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേത്തിനെ കൂടാതെ സിന്ധ് ഹൈകോടതിയിെല ജസ്റ്റിസ് നാസർ അക്ബർ, ലാഹോർ ഹൈകോടതിയിലെ ജസ്റ്റിസ് ശാഹിദ് കരീം എന്നിവരങ്ങിയ ബെഞ്ച് ഭൂരിപക്ഷ വിധിയിലാണ് മുശർറഫിന് വധശിക്ഷ പ്രഖ്യാപിച്ചത്.
നവംബർ 19നാണ് കോടതിവിധി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇസ്ലാമാബാദ് ഹൈകോടതി സ്റ്റേ വിധിക്കുകയും ഡിസംബർ അഞ്ചിനകം പുതിയ പ്രോസിക്യൂഷൻ സംഘത്തെ നിയോഗിക്കാൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. പുതിയ പ്രോസിക്യൂഷൻ സംഘം കോടതിയിൽ ഹാജരായപ്പോൾ ഡിസംബർ 17ന് വിധി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രി ശൗകത്ത് അസീസ്, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹമീദ് ദോഗർ, മുൻ നിയമമന്ത്രി സാഹിദ് ഹാമിദ് എന്നിവരെ കൂട്ടുപ്രതികളാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നര വർഷം നീണ്ട വിചാരണക്ക് ശേഷം അന്തിമ വാദം നടക്കുന്ന ദിവസം ഈ അപേക്ഷ സമർപ്പിക്കുന്നത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്ന് കോടതി വ്യക്തമാക്കി. മുശർറഫിെൻറ മൊഴി രേഖപ്പെടുത്തണമെന്ന് അഭിഭാഷക റസ ബശീർ ആവശ്യപ്പെട്ടെങ്കിലും ഇതിനു മുമ്പ് നൽകിയ ആറു അവസരങ്ങളും ഉപയോഗപ്പെടുത്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.