ലശ്കറെ ത്വയ്യിബയെ പിന്തുണച്ച് മുശർറഫ്
text_fieldsദുബൈ: തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയെയും മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ എന്നറിയപ്പെടുന്ന ഹാഫിസ് സഇൗദിനെയും പിന്തുണക്കുന്നതായി മുൻ പാക് പ്രസിഡൻറ് പർവേസ് മുശർറഫ്. കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ പ്രവർത്തിക്കുന്ന ഭീകരഗ്രൂപ്പുകളെയും പിന്തുണക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ദുബൈയിൽ പ്രവാസജീവിതം നയിക്കുന്ന മുൻ സൈനികമേധാവികൂടിയായ അദ്ദേഹം, പാകിസ്താനിലെ എ.ആർ.വൈ വാർത്ത ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹാഫിസ് സഇൗദ് കശ്മീരിൽ ഇടപെടുന്നതായും ഇതിനെ താൻ അംഗീകരിക്കുന്നുണ്ടെന്നും 74കാരനായ മുശർറഫ് വെളിപ്പെടുത്തുന്നുണ്ട്. ലശ്കർ വളരെ വലിയ ശക്തിയാണ്. യു.എസുമായി ചേർന്ന ശേഷമാണ് ഇന്ത്യ അവരെ തീവ്രവാദികളായി പ്രഖ്യാപിച്ചത്. നമ്മുടെയും ഇന്ത്യയുടെയും ഇടയിലുള്ള കശ്മീരിൽ അവർ ഇടപെടുന്നുണ്ട് -അദ്ദേഹം പറഞ്ഞു. ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅത്തുദ്ദഅ്വയെയും പിന്തുണക്കുന്നതായി അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
പാകിസ്താനിൽ ലശ്കറെ ത്വയ്യിബയെ നിരോധിച്ചത് മുശർറഫിെൻറ കാലത്തായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിന് നിരോധനം ഏർപ്പെടുത്തിയത് മറ്റൊരു സാഹചര്യത്തിലാണെന്നായിരുന്നു മറുപടി. ഇക്കാര്യം വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. ജനുവരി മുതൽ വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സഇൗദിനെ പാകിസ്താൻ മോചിപ്പിച്ച പശ്ചാത്തലത്തിലാണ് മുൻ പ്രസിഡൻറിെൻറ അഭിപ്രായം പുറത്തുവന്നിരിക്കുന്നത്. ഹാഫിസിെൻറ മോചനത്തിനെതിരെ ഇന്ത്യയും യു.എസും നേരത്തേ രംഗത്തുവന്നിരുന്നു. തെൻറ പേര് യു.എൻ ഭീകരപ്പട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സഇൗദ് കഴിഞ്ഞദിവസം ഹരജി നൽകുകയും ചെയ്തിട്ടുണ്ട്.
പാകിസ്താനിൽ നിരവധി കേസുകൾ നിലവിലുള്ള സാഹചര്യത്തിലാണ് മുശർറഫ് ദുബൈയിൽ പ്രവാസ ജീവിതം നയിക്കുന്നത്. എന്നാൽ, കോടതിയിൽ ഹാജരാകാൻ തയാറാെണന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. 1999ൽ െസെനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ അദ്ദേഹം 2008ലാണ് പുറത്താക്കപ്പെടുന്നത്. പാക് രാഷ്ട്രീയത്തിൽ തിരിച്ചുവരാൻ മുശർറഫ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.