മുശർറഫ് അടുത്തമാസം പാകിസ്താനിൽ തിരിച്ചെത്തിയേക്കും
text_fieldsഇസ്ലാമാബാദ്: രാജ്യദ്രോഹക്കേസിൽ കുറ്റാരോപിതനായ മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫ് (74) വിചാരണക്കായി പ്രത്യേക കോടതിക്കു മുമ്പാകെ ഹാജരാകുന്നതിന് അടുത്ത മാസം പാകിസ്താനിലേക്ക് മടങ്ങിയെത്തുമെന്ന് പാകിസ്താൻ അവാമി ഇത്തിഹാദ് വൃത്തങ്ങൾ അറിയിച്ചു.
ചികിത്സയുടെ ഭാഗമായി ദുൈബയിലെത്തിയ മുശർറഫ് പിന്നീട് മടങ്ങിയിട്ടില്ല. നേരത്തേ പാകിസ്താനിൽ നിന്ന് പുറത്തേക്കുപോകുന്നതിന് യാത്രവിലക്കേർപ്പെടുത്തിയ പട്ടികയിൽ മുശർറഫിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇളവു നൽകുകയായിരുന്നു.
2007ൽ പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് നിരവധി ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും 100ഒാളം ജഡ്ജിമാരെ പുറത്താക്കുകയും ചെയ്തിരുന്നു.
മുൻപ്രധാനമന്ത്രി ബേനസീർ ഭുേട്ടാ വധക്കേസിലും ഇദ്ദേഹം കുറ്റാരോപിതനാണ്. 1999 മുതൽ 2008 വരെയാണ് മുശർറഫ് പാകിസ്താനിൽ അധികാരത്തിലിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.