Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുശർറഫി​െൻറ...

മുശർറഫി​െൻറ മഹാസഖ്യത്തോട്​ സഹകരിക്കില്ലെന്ന്​ പാക്​ പാർട്ടികൾ 

text_fields
bookmark_border
Musharraf
cancel

ഇസ്​ലാമാബാദ്​: 23 ചെറുപാർട്ടികളുടെ മഹാസഖ്യവുമായി രാഷ്​ട്രീയത്തിൽ സജീവമാകാനുള്ള പാക്​ മുൻ സൈനികഭരണാധികാരി പർവേസ്​ മുശർറഫി​​െൻറ ശ്രമങ്ങൾക്ക്​ തിരിച്ചടി. രൂപവത്​കരിച്ച്​ ഒരു ദിവസം പിന്നിടും മു​േമ്പ നിരവധി പാർട്ടികൾ സഖ്യത്തിൽ നിന്ന്​ പിന്മാറി. 

മുശർറഫി​​െൻറ അവാമി ഇത്തിഹാദുമായി സഹകരിക്കാൻ തയാറല്ലെന്ന്​ പാകിസ്​താൻ അവാമി തെഹ്​രീകും മജ്​ലിസ്​ വഹ്​ദതെ മുസ്​ലിമീനും വ്യക്തമാക്കി. സഖ്യത്തിൽ ചേരണമെന്നാവശ്യപ്പെട്ട്​ ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും പാർട്ടിവക്​താക്കൾ അറിയിച്ചു. ദുബൈയിൽ വിഡിയോ കോൺഫറൻസിലൂടെയാണ്​ സഖ്യം രൂപവത്​കരിച്ച കാര്യം മുശർറഫ്​ പ്രഖ്യാപിച്ചത്​. കുടിയേറ്റസമൂഹത്തെ പ്രതിനിധീകരിക്കുന്ന ചെറുപാർട്ടികൾ​ െഎക്യപ്പെടേണ്ടത്​ ആവശ്യമാണെന്നും മുശർറഫ്​ ആഹ്വാനം ചെയ്​തിരുന്നു. തന്നെ മുഹാജിർ എന്നാണ്​ മുശർറഫ്​ വിശേഷിപ്പിക്കുന്നത്​. വിഭജനാനന്തരം ഇന്ത്യയിൽ നിന്ന്​ പാകിസ്​താനിലേക്ക്​ കുടിയേറിയവരെയാണ്​ മുഹാജിറുകൾ എന്ന്​ വിളിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musharrafworld newsgrand alliancemalayalam news
News Summary - Musharraf’s ‘grand alliance’ falls apart on second day- World news
Next Story