മൂസിലിൽ പോരാട്ടം അവസാന ഘട്ടത്തിലേക്ക്
text_fieldsബഗ്ദാദ്: ഇറാഖിൽ െഎ.എസ് നിയന്ത്രണത്തിലുള്ള പ്രധാന നഗരമായ മൂസിൽ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലെത്തിനിൽക്കെ നഗരത്തിലെ തന്ത്രപ്രധാനമായ പള്ളി അൽനൂരി മസ്ജിദിനു ചുറ്റും ഭീകരർ ഉപരോധം തീർത്തു. സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കർ ബഗ്ദാദി 2014ൽ ആദ്യമായി രംഗത്തുവന്ന് ഖിലാഫത് പ്രഖ്യാപിച്ച നൂരി മസ്ജിദിനു ചുറ്റുമാണ് െഎ.എസ് ഭീകരർ ഉപരോധം തീർത്തത്.
നഗരത്തിലെ മറ്റു ഭാഗങ്ങളിലേറെയും ഇറാഖ് സേന തിരിച്ചുപിടിച്ചതിനു പിറകെ അവസാന താവളവും നഷ്ടപ്പെടുമെന്നായതോടെയാണ് നീക്കം. മസ്ജിദിനു സമീപത്തെ വീടുകളിൽ താമസിക്കുന്നവർ ഒഴിഞ്ഞുപോകാനും െഎ.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്തേക്കെത്തുന്ന എല്ലാ റോഡുകളും അടച്ചിട്ടുണ്ട്.
ഒമ്പതു നൂറ്റാണ്ടോളം പഴക്കമുള്ള മസ്ജിദിെൻറ ചരിഞ്ഞ മിനാരം പ്രസിദ്ധമാണ്. പ്രദേശത്തെ മസ്ജിദുകളുൾപ്പെടെ നിരവധി പ്രധാന കേന്ദ്രങ്ങൾ െഎ.എസ് തകർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മൂസിലിൽ ഒരു ലക്ഷത്തോളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.അതിനിടെ, ഇറാഖിൽ തുടരുന്ന സംഘട്ടനങ്ങളിൽ കഴിഞ്ഞ മാസം 354 സിവിലിയന്മാർ കൊല്ലപ്പെട്ടതായി യു.എൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.