മുർസിയുടെ മരണം കൊലപാതകം -ബ്രദർ ഹുഡ്
text_fieldsകൈറോ: ഈജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന ആ രോപണവുമായി മുസ്ലിം ബ്രദർഹുഡ്. അദ്ദേഹത്തെ അവർ ഏകാന്തതടവിലടച്ചു. മരുന്നും ഭക്ഷണ വും നൽകാതെ പീഡിപ്പിച്ചു.
അടിസ്ഥാന ആവശ്യങ്ങൾ പോലും അനുവദിക്കാതെ കടുത്ത മനുഷ് യാവകാശ ലംഘനമാണ് നടത്തിയതെന്ന് ബ്രദർഹുഡിെൻറ രാഷ്ട്രീയ വിങ് ആയ ഫ്രീഡം ആൻറ് ജ സ്റ്റിസ് പാർട്ടി ആരോപിച്ചു. മരണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം. പ്രതി ഷേധവുമായി ലോകത്താകമാനമുള്ള ഈജിപ്ത് എംബസികളുടെ മുന്നിൽ സംഘം ചേരാനും ആവശ്യപ്പെട്ടു.
അതിനിടെ, മുർസിയുടെ മരണത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് യു.എൻ മനുഷ്യാവകാശ കൗൺസിലും ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇൻറർനാഷനലും രംഗത്തു വന്നു. മുർസിയുടെ മരണത്തിെൻറ പശ്ചാത്തലത്തിൽ ഈജിപ്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
കസ്റ്റഡിയിലിരിക്കെ പെട്ടെന്നുണ്ടാകുന്ന ഏതു മരണത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. സ്വതന്ത്ര അന്വേഷണ കമ്മിറ്റി രൂപീകരിച്ച് മരണകാരണം കണ്ടെത്തണമെന്നും യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ വക്താവ് ആവശ്യപ്പെട്ടു.
മുർസിയുടെ മരണം ദു:ഖകരമായ വാർത്തയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. മുര്സിയുടെത് ആസൂത്രിത കൊലപാതകമാണെന്ന് ലണ്ടനിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് സുഡാന് പ്രതികരിച്ചു. ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കടുത്ത പ്രമേഹവും കരൾ രോഗവും ബാധിച്ച മുർസിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലിൽ ലഭ്യമല്ലെന്നും ഇത് അദ്ദേഹത്തിെൻറ ജീവൻ അപകടപ്പെടുത്തുമെന്നും കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.