Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എ​െൻറ മക​െൻറ പിതാവ്​...

‘എ​െൻറ മക​െൻറ പിതാവ്​ അടുത്ത പാക്​ പ്രധാനമന്ത്രി’- ആശംസകളുമായി ഇംറാൻ ഖാ​െൻറ മുൻഭാര്യ

text_fields
bookmark_border
‘എ​െൻറ മക​െൻറ പിതാവ്​ അടുത്ത പാക്​ പ്രധാനമന്ത്രി’- ആശംസകളുമായി ഇംറാൻ ഖാ​െൻറ മുൻഭാര്യ
cancel

ഇസ്​ലമാബാദ്​: പാകിസ്​താൻ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷം  നേടിയ പാകിസ്​താൻ തെഹ്​രീ​െക ഇൻസാഫ്​ പാർട്ടി അധ്യക്ഷൻ ഇംറാൻ ഖാ​ന്​ ആശംസകളറിയിച്ച്​ ആദ്യ ഭാര്യ ജെമിമ ഗോൾഡ്​സ്​മിത്ത്​. ത​​​െൻറ മക​​​െൻറ പിതാവാണ്​ പാകിസ്​താനിലെ അടുത്ത പ്രധാനമന്ത്രിയെന്നാണ്​ ജെമിന ട്വീറ്റ്​ ചെയ്​തത്​.

‘‘22 വർഷത്തെ അപമാനത്തിനും ത്യാഗത്തിനും പ്രതിബന്ധങ്ങൾക്കും ശേഷം എ​​​െൻറ മക​​​െൻറ പിതാവ്​ പാകിസ്​താ​​​െൻറ അടുത്ത പ്രധാനമന്ത്രിയാവുകയാണ്​. 
നിർബന്ധബുദ്ധി, വിശ്വാസം, പരാജയത്തെ തിരസ്​കരിക്കാനുള്ള കഴിവ്​ എന്നിവയുടെ അവിശ്വസനീയമായ  പാഠമാണ്​ ഇത്​. രാഷ്​ട്രീയത്തിലേക്ക്​ അദ്ദേഹം എങ്ങനെ രംഗപ്രവേശനം ചെയ്​തുവെന്നത്​ ഒാർക്കുന്നതാണ്​ വെല്ലുവിളി​. അഭിനന്ദനങ്ങൾ ഇംറാൻ ഖാൻ’’- ജെമിമ ട്വീറ്റ്​ ചെയ്​തു. 

തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ്​ ശെരീഫി​​​െൻറ പാർട്ടിയായ പാകിസ്​താൻ മുസ്​ലിം ലീഗിനെ പിന്തള്ളി 272 സീറ്റുകളിൽ 120 സീറ്റുകൾ ഇംറാ​​​െൻറ പാർട്ടി നേടിയിട്ടുണ്ട്​. അന്തിമഫലം വരാനിരിക്കെയാണ്​  ‘അടുത്ത പാക്​ പ്രധാനമന്ത്രിക്ക്​’ ആശംസകളുമായി  മുൻഭാര്യ എത്തിയിരിക്കുന്നത്​. 

ക്രിക്കറ്റ്​ താരമായിരുന്ന ഇംറാൻ 1995ലാണ്​ ബ്രിട്ടീഷ്​ വംശജയായ ജെമിന ഗോൾഡ്​സ്​മിത്തിനെ വിവാഹം കഴിച്ചത്​. 2005 ൽ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. ശേഷം ജെമിമ രണ്ട്​ മക്കൾക്കൊപ്പം ലഹോറിൽ നിന്നും ലണ്ടനിലേക്ക്​ പോയി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPTIJemima GoldsmithcongratulatePakistan PM Imran KhanPakistan Elections
News Summary - My sons’ father is next PM: Imran Khan’s ex-wife Jemima- World news
Next Story