റോഹിങ്ക്യകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു
text_fieldsയാംേഗാൻ: രാഖൈനിലെ വിവിധ ഭാഗങ്ങളിൽ റോഹിങ്ക്യൻ മുസ്ലിംകളെ മ്യാൻമർ സൈന്യം അതിക്രൂരമായി അടിച്ചമർത്തുന്നതിെൻറ ഉപഗ്രഹചിത്രങ്ങൾ യു.എൻ സമിതിക്ക് ലഭിച്ചു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരായുധരായ റോഹിങ്ക്യകൾക്കുനേരെ സൈന്യം നിഷ്കരുണം വെടിെവക്കുകയാണെന്ന് തദ്ദേശവാസികളും ആക്ടിവിസ്റ്റുകളും ആരോപിച്ചു. വെള്ളിയാഴ്ച തുടങ്ങിയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നിരിക്കയാണ്.
സൈന്യത്തിനു നേരെ റോഹിങ്ക്യകൾ ആക്രമണം നടത്തിയെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ സർക്കാർ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനിടെ 3000 റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്ന് യു.എൻ അഭയാർഥി ഏജൻസി ചൂണ്ടിക്കാട്ടി. എന്നാൽ, അവരെ ബംഗ്ലാദേശ് അധികൃതർ നിർബന്ധിച്ച് മടക്കി അയക്കുകയാണ്. ഇത്തരത്തിൽ 90 പേരെയാണ് നിർബന്ധപൂർവം മടക്കി അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.