റോഹിങ്ക്യകൾക്കുള്ള സഹായം നിർത്തിവെക്കണമെന്ന് ബംഗ്ലാദേശിനോട് മ്യാന്മർ
text_fieldsധാക്ക: ഇരുരാജ്യാതിർത്തികൾക്കിടയിൽ ഒറ്റപ്പെട്ടുപോയ ആറായിരത്തോളം റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായം നൽകുന്നത് നിർത്തിവെക്കണമെന്ന് ബംഗ്ലാദേശിനോട് മ്യാന്മർ. മ്യാന്മറിലെ സൈനിക നടപടിയെ ഭയന്ന് രാജ്യം വിട്ടവരിൽപെട്ട ഒരു സംഘത്തിന് ബംഗ്ലാദേശിലും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനു രണ്ടിനുമിടയിൽ വിജനമായ ഭൂപ്രദേശത്ത് കുടുങ്ങിയതിനെ തുടർന്ന് ബംഗ്ലാദേശ് അന്തർദേശീയ സഹായസംഘത്തെ ഇവരുടെ അടുത്തേക്ക് അയച്ചിരുന്നു. ഇൗ സഹായം നിർത്തിവെക്കണമെന്ന് മ്യാന്മറിെൻറ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായ ക്യാവ ടിൻറ് സ്വി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായ എ.എച്ച്. മഹ്മൂദ് അലിയുമായി നടത്തിയ സംഭാഷണത്തിനിടെ ആവശ്യെപ്പടുകയായിരുന്നു.
എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്നു സഹായമെത്തിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരത്തിൽ അഭ്യർഥന നടത്തിയതെന്ന് മ്യാന്മർ മന്ത്രാലയം പറയുന്നു. മ്യാന്മറിലേക്ക് തിരിച്ചുവരാമെന്ന് ഭരണകൂടം അറിയിച്ചിട്ടും ആരും അതിന് തയാറാവാത്ത സാഹചര്യമാണ്. തങ്ങളുടെ വാഗ്ദാനം സ്വീകരിക്കാത്തപക്ഷം അതിെൻറ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് നേരത്തേ മ്യാന്മർ മന്ത്രി അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മടങ്ങിച്ചെല്ലുന്നവർക്ക് മ്യാന്മർ സർക്കാർ മതിയായ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങേളാ ഒരുക്കി നൽകാൻ തയാറാവുന്നില്ലെന്നും അതിനിടയിൽ ബംഗ്ലാദേശിെൻറ സഹായംകൂടി നിലച്ചാൽ ഗുരുതരമായ പ്രശ്നമായിരിക്കും തങ്ങൾ നേരിടേണ്ടിവരുകയെന്നും റോഹിങ്ക്യൻ അഭയാർഥികളുടെ നേതാവ് ദിൽ മുഹമ്മദ് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സംഘർഷം തുടങ്ങിയതു മുതൽ ഏഴുലക്ഷത്തിൽ പരം റോഹിങ്ക്യകളാണ് ബംഗ്ലാദേശ് അതിർത്തിയിലേക്ക് പലായനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.