Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യന്‍...

റോഹിങ്ക്യന്‍ പ്രതിസന്ധിപരിഹരിക്കാന്‍ സമയം വേണമെന്ന് മ്യാന്‍മര്‍

text_fields
bookmark_border
റോഹിങ്ക്യന്‍ പ്രതിസന്ധിപരിഹരിക്കാന്‍ സമയം വേണമെന്ന് മ്യാന്‍മര്‍
cancel

സിംഗപ്പൂര്‍: റോഹിങ്ക്യന്‍ മുസ്​ലിംകളുടെ പ്രശ്നം പരിഹരിക്കാന്‍ സമയം വേണമെന്ന് മ്യാന്‍മര്‍. സിങ്കപ്പുരില്‍ നടന്ന സെക്യൂരിറ്റി ഫോറത്തില്‍ മ്യാന്‍മര്‍ ഡെപ്യൂട്ടി ഡിഫന്‍സ് മേധാവി റിയര്‍ അഡ്മിറല്‍ മിന്‍റ് നേവാണ് ഇക്കാര്യം അറിയിച്ചത്. റോഹിങ്ക്യന്‍ വിഷയത്തില്‍ സര്‍ക്കാറിന് പൂര്‍ണ ബോധ്യം വന്നിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രതികളെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റാഖൈന്‍ സംസ്ഥാനത്തുള്ള റോഹിങ്ക്യകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് സൈന്യവും പൊലീസും പിഡീപ്പിച്ചിരുന്നു. ബുദ്ധ തീവ്രവാദികളുടെ വ്യാപക അക്രമണത്തിലും സഹികെട്ട് 66000 റോഹിങ്ക്യകളാണ് അയല്‍ രാജ്യമായ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തത്. ഇതോടെ സൗത്ത് ഏഷ്യന്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും യു.എന്നില്‍ നിന്നും മ്യാന്‍മര്‍ വ്യാപക എതിപ്പ് ഏറ്റുവാങ്ങിയിരുന്നു. അന്താരാഷ്ട്രാ തലത്തില്‍ ഒറ്റപ്പെട്ട മ്യാന്‍മര്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് യു.എന്നിനെ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohingya muslimsrohingya crisis
News Summary - Myanmar asks for 'time and space' to solve rohingya crisis
Next Story