റോഹിങ്ക്യകൾക്കെതിരെ നടത്തിയത് വംശഹത്യയല്ല; നടന്നത് യുദ്ധക്കുറ്റങ്ങളെന്ന് അന്വേഷണ കമീഷൻ
text_fieldsയാംഗോൻ: മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ സൈന്യം നടത്തിയ അതിക്രമങ്ങൾ യുദ്ധക്കുറ്റത്തിെൻറ പരിധിയിലുള്ളതാണെന്നും വംശഹത്യയല്ലെന്നും അന്വേഷണ കമീഷൻ. മ്യാൻമർ സർക്കാർ നിയമിച്ച സ്വതന്ത്ര അന്വേഷണ കമീഷനാണ് ചൊവ്വാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ടിനെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.
റോഹിങ്ക്യകൾക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്്ട്ര കോടതിയുടെ നിർദേശത്തിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. സൈന്യം നിരപരാധികളായ ഗ്രാമീണരെ കൊല്ലുകയും വീടുകൾ തകർക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതു വംശീയ ഉന്മൂലനമല്ലെന്നാണ് അന്വേഷണ കമീഷൻ കണ്ടെത്തൽ. യു.എന്നിലെ മുൻ ജപ്പാൻ അംബാസഡർ കെൻസോ ഒഷിമ, ഫിലിപ്പീൻ നയതന്ത്രജ്ഞൻ റൊസാരിയോ മനലോ എന്നിവരും രണ്ട് മ്യാൻമറിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടതാണ് കമീഷൻ.
അതേസമയം, പട്ടാളക്കാരെ ബലിയാടാക്കി ൈസനിക നേതൃത്വത്തെ രക്ഷിക്കുന്നതാണ് റിപ്പോർട്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഫിൽ റോബർട്സൻ ആരോപിച്ചു. റിപ്പോർട്ട് പ്രചാരണ തന്ത്രം മാത്രമാണെന്ന് യു.കെയിലെ ബർമീസ് റോഹിങ്ക്യ ഓർഗനൈസേഷൻ ആരോപിച്ചു. 2017 ആഗസ്റ്റ് മുതൽ ആരംഭിച്ച സൈനിക നടപടിയെ തുടർന്ന് 7,40,000 റോഹിങ്ക്യകൾക്ക് രാജ്യം വിട്ടോടേണ്ടി വന്നിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.