സൂചിയുടെ വീടിനുനേരെ ബോംബേറ്: ഒരാൾ അറസ്റ്റിൽ
text_fieldsയാംഗോൻ: സൂചിയുടെ വസതിക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൺസ്ട്രക്ഷൻ കമ്പനിയിൽ സുരക്ഷ ഉദ്യോഗസ്ഥനായ നായിങ് വിങ്ങിനെയാണ് (48) അറസ്റ്റ് ചെയ്തത്. മാനസിക പ്രശ്നങ്ങളുള്ളയാളാണ് നായിങ് എന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കുകയാണ്. നായിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
യാംഗോനിലെ തടാകതീരത്തുള്ള വീടിെൻറ മുറ്റത്തേക്കാണ് പ്രതി പെട്രോൾ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞത്. സംഭവസമയം സൂചി വീട്ടിലുണ്ടായിരുന്നില്ല. ബോംബെറിയുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒരാളെടുത്ത ഫോട്ടോയില്നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബോംബേറിൽ കാര്യമായ നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
സംഭവത്തിൽ സൂചി പ്രതികരിച്ചിട്ടില്ല. റോഹിങ്ക്യകൾക്കെതിരായ വംശഹത്യയിൽ മൗനംപാലിച്ചതിെൻറ പേരിൽ രാജ്യാന്തര തലത്തിൽ സൂചിക്കെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞവർഷം ഇതേ സമയമാണ് സൂചിയുടെ നിയമോപദേഷ്ടാവായ കോ നി വെടിയേറ്റു മരിച്ചത്. യാംഗോൻ വിമാനത്താവളത്തിൽ കൊച്ചു മകനുമൊത്തു നിൽക്കുമ്പോഴായിരുന്നു ഇദ്ദേഹത്തിന് വെടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.