ഞങ്ങളും മ്യാന്മർ പൗരന്മാരാണ്
text_fieldsധാക്ക: മ്യാന്മറിലെ രാഖൈനിൽ നിന്ന് ബംഗ്ലാദേശ് അതിർത്തിയിലെത്തിയ ജാഷിം കഴിഞ്ഞെതല്ലാം ദുഃസ്വപ്നം പോലെ മറക്കാൻ ആഗ്രഹിക്കുകയാണ്. 12 വയസ്സുണ്ട് അവന്. രാഖൈനിൽ കലാപം തുടങ്ങുംമുമ്പ് മുടങ്ങാതെ സ്കൂളിൽ പോയിരുന്നു. ഇംഗ്ലീഷ് ആണ് ഇഷ്ടവിഷയം. കാരണം ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പഠിച്ചാൽ ലോകവ്യാപകമായുള്ള ആരുമായും സംസാരിക്കാൻ കഴിയുമെന്ന് അവൻ ചിന്തിക്കുന്നു. നന്നായി പഠിച്ച് അധ്യാപകനാവാനാണ് ആഗ്രഹിക്കുന്നത്.
സൈന്യം ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഇരച്ചെത്തിയപ്പോൾ പിടികൊടുക്കാതെ ഒാടുകയായിരുന്നു ഞങ്ങൾ. ജാഷിം പറയുന്നു. ‘‘ഇരുനൂറോളം സൈനികരാണ് ഞങ്ങളെ പിടികൂടാൻ പിന്നാലെയുണ്ടായിരുന്നത്. ഞങ്ങളിൽ ചിലരെ വെടിവെച്ചുകൊന്നു. വീടുകൾ തീവെച്ചു നശിപ്പിച്ചു.
ബംഗ്ലാദേശായിരുന്നു അഭയാർഥികളായി മാറിയ ഞങ്ങളുടെ ലക്ഷ്യം. പകൽ കാടുകളിൽ അഭയം തേടി. രാത്രികളിൽ സൈന്യത്തിെൻറ കണ്ണുവെട്ടിച്ച് ഇറങ്ങിനടന്നു. മലകളും ചെറുനദികളും താണ്ടിവേണം ഞങ്ങൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ. ഏതുമൂലയിൽ നിന്നും തോക്കുമായി സൈനികർ മുന്നിലെത്താമെന്ന ഭീതി വേറെയും. ബംഗ്ലാദേശ് അതിർത്തിയിലെത്തിയാലും കരുതിയിരിക്കണം. കാരണം സൈന്യം അതിർത്തിയിൽ ഞങ്ങളെ കൊല്ലാൻ കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ഞങ്ങൾക്ക്. പിതാവിനെ രാഖൈനിൽ വിട്ട് മാതാവിനൊപ്പമാണ് ബംഗ്ലാദേശിലേക്ക് യാത്ര തുടങ്ങിയത്. ഞങ്ങളോടാദ്യം രക്ഷപ്പെടാനായിരുന്നു പിതാവിെൻറ കൽപന. അദ്ദേഹം പിന്നീട് വന്നുകൊള്ളാമെന്നും.
സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുണ്ടാകുേമാ എന്ന ആശങ്കയാണ് മനസ്സുമുഴുവൻ. രക്ഷതേടിച്ചെന്നിടത്ത് തലചായ്ക്കാൻ മാത്രം അൽപം ഇടംകിട്ടും. ഞങ്ങളും മ്യാന്മറിലെ പൗരന്മാരാണ്. ഭരണാധികാരികൾ ഞങ്ങളെയും അവിടത്തെ പൗരന്മാരായി അംഗീകരിക്കുന്ന ദിവസത്തിനായാണ് എെൻറ കാത്തിരിപ്പ്. അതുമാത്രമേ ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ളൂ.
സൈന്യത്തിെൻറ ക്രൂരമായ അടിച്ചമർത്തലിൽ നിന്ന്, മ്യാന്മറിൽ നിന്ന് രക്ഷതേടി പലായനം ചെയ്യുന്ന കുട്ടികളുടെ പ്രതിനിധിയാണ് ജാഷിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.