Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മറിൽ റോഹിങ്ക്യൻ...

മ്യാന്മറിൽ റോഹിങ്ക്യൻ വിമതർ വെടിനിർത്തൽ പ്രഖ്യാപിച്ചു

text_fields
bookmark_border
മ്യാന്മറിൽ റോഹിങ്ക്യൻ വിമതർ വെടിനിർത്തൽ പ്രഖ്യാപിച്ചു
cancel

യാംഗോൻ: രാഖൈനി​ൽ സൈന്യത്തിനെതിരെ നിലനിൽപിനായി പോരാട്ടം നയിച്ച റോഹിങ്ക്യൻ വിമതർ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഞായറാഴ്​ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിലാവുമെന്ന്​ അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എ.ആർ.എസ്​.എ) അറിയിച്ചു. റോഹിങ്ക്യകൾക്കുനേരെ ലോകവ്യാപകമായി ഉയരുന്ന സഹായഹസ്​തങ്ങൾ എ.ആർ.എസ്​.എ സ്വാഗതംചെയ്​തു.

മ്യാന്മർ സൈന്യവും ആയുധങ്ങൾ താഴെവെക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. കലാപത്തിൽ മൂന്നു ലക്ഷം റോഹിങ്ക്യകളാണ്​ രണ്ടാഴ്​ചക്കിടെ ബംഗ്ലാദേശ്​ അതിർത്തിയിലെത്തിയത്​. എ.ആർ.എസ്​.എ പ്രവർത്തകർ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാരോപിച്ച്​ ഇക്കഴിഞ്ഞ ആഗസ്​റ്റ്​​ 25നാണ്​ രാഖൈനിൽ വീണ്ടും കലാപം തുടങ്ങിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireRohingyaworld newsmalayalam newsInsurgents
News Summary - Myanmar: Rohingya insurgents declare month-long ceasefire
Next Story