മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരായ വംശഹത്യ തുടരുന്നു –ആംനസ്റ്റി
text_fieldsയാംഗോൻ: മ്യാന്മറിലെ രാഖൈനിൽ റോഹിങ്ക്യകൾക്കെതിരായ വംശഹത്യ തുടരുകയാണെന്ന് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും നാടുവിടാൻ നിർബന്ധിത സാഹചര്യമൊരുക്കുകയാണ് മ്യാന്മർ അധികൃതരെന്ന് ആംനസ്റ്റി ഇൻറർനാഷനൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ ആഗസ്റ്റിൽ തുടങ്ങിയ പീഡനങ്ങളെത്തുടർന്ന് ഏഴുലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം െചയ്തത്. കൊടുംപട്ടിണിയാണ് തങ്ങൾ പലായനം ചെയ്യാനുള്ള പ്രധാന കാരണമെന്ന് റോഹിങ്ക്യകൾ പറയുന്നു. റോഹിങ്ക്യകളുടെ നെൽപ്പാടങ്ങളും കച്ചവടസ്ഥലങ്ങളും മ്യാന്മർ സൈന്യം കൈയേറിയതോടെയാണ് അവർക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.