റോഹിങ്ക്യകൾക്കെതിരെ തീ തുപ്പിയ ബുദ്ധസന്യാസി ജയിൽമോചിതനായി
text_fieldsയാംഗോൻ: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ അതിക്രമത്തിന് പ്രോത്സാഹനം നൽകി വിഷം വമിക്കുന്ന വാക്കുകളുമായി തീ തുപ്പിയ ബുദ്ധ സന്യാസി പർമൗഖ മൂന്ന് മാസത്തെ ജയിൽവാസത്തിനുശേഷം മോചിതനായി. റോഹിങ്ക്യൻ മുസ്ലിംകളെ മ്യാന്മറിൽനിന്ന് തുടച്ചുനീക്കണമെന്ന് ആവർത്തിച്ച് ആഹ്വാനം നൽകിയിരുന്നു പർമൗഖ. അമേരിക്ക റോഹിങ്ക്യ എന്ന വാക്കുപയോഗിച്ചതിൽ പ്രതിഷേധിച്ച് 2016 ഏപ്രിലിൽ യാംഗോനിലെ യു.എസ് എംബസിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പെങ്കടുത്തതിനാണ് കഴിഞ്ഞവർഷം നവംബറിലാണ് പർമൗഖയെ അറസ്റ്റ് ചെയ്തിരുന്നത്.
റോഹിങ്ക്യകൾക്കെതിരെ വംശീയ വിദ്വേഷവുമായി പ്രചാരണം നടത്തുന്ന മറ്റൊരു ബുദ്ധ സന്യാസി വിരാതുവിെൻറ പൊതുപ്രസംഗ വിലക്ക് ഒരു വർഷത്തിനുശേഷം അടുത്തിടെ പിൻവലിച്ചിരുന്നു. കഴിഞ്ഞവർഷവും അതിന് മുമ്പും റോഹിങ്ക്യകൾക്കെതിരെ വ്യാപകമായി നടന്ന വംശീയ ഉന്മൂലനത്തിന് ഇരുവരുടെയും പ്രസംഗങ്ങൾ ഏറെ പങ്കുവഹിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.