നവാസ് ശരീഫിന്‍റെ ഹോളി ആഘോഷം ഇന്ത്യയെ പ്രീതിപ്പെടുത്താൻ -പാക് ഭീകരസംഘടന
text_fieldsലാഹോർ: പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഹോളി ആഘോഷിച്ചത് ഇന്ത്യൻ സർക്കാറിനെ പ്രീതിപ്പെടുത്താനാണെന്ന് ഭീകരസംഘടന ജമാഅത്തു ദഅ് വ തലവൻ ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കി. മുസ് ലിംകളുടെയും ഹിന്ദുക്കളുടെയും രാജ്യങ്ങൾ രണ്ടാണ്. അതുപോലെ സംസ്കാരവും നാഗരീകതയും വ്യത്യസ്തമാണ്. ഇരുവിഭാഗത്തിനും ഒരുമിച്ച് കഴിയാൻ സാധിക്കില്ലെന്നും അബ്ദുൽ റഹ്മാൻ വ്യക്തമാക്കി.
രാജ്യത്തിന്‍റെ ആദർശങ്ങൾ തകർത്താണ് പാക് ഭരണാധികാരികൾ ഇന്ത്യയുമായി ചങ്ങാതത്തിൽ ഏർപ്പെടുന്നത്. പാകിസ്താന്‍റെ ആദർശങ്ങൾക്ക് വേണ്ടി ഞങ്ങൾ നിലക്കൊള്ളും. ശത്രുക്കൾക്കെതിരെ പോരാട്ടം നടത്തി ശക്തമായ രാജ്യം കെട്ടിപ്പടുക്കുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.
ഹിന്ദു സമൂഹം കറാച്ചിയിൽ സംഘടിപ്പിച്ച ഹോളി ആഘോഷത്തിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുത്തിരുന്നു. ഇതിനെ വിമർശിച്ചാണ് അബ്ദുൽ റഹ്മാൻ മക്കി രംഗത്തെത്തിയത്.
മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സഈദിന്‍റെ ബന്ധുവാണ് ജമാഅത്ത് ദഅ് വ ആക്ടിങ് തലവനായ ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കി. ഹഫീസ് സഈദ് തടവിലായതിനെ തുടർന്ന് സംഘടനയുടെ താൽകാലിക ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.