നവാസ് ശരീഫിെൻറ മക്കൾ കരിമ്പട്ടികയിൽ
text_fieldsഇസ്ലാമാബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ആൺമക്കളായ ഹസനെയും ഹുസൈനെയും കരിമ്പട്ടികയിൽപെടുത്തി. പാകിസ്താൻ പാസ്പോർട്ടിൽ ഇവർ യാത്രെചയ്യുന്നതും വിലക്കിയിട്ടുണ്ട്. അഴിമതിക്കേസിെൻറ വിചാരണക്കായി ഹാജരാകാത്തതിനാൽ ഇരുവരും ലണ്ടനിൽ ഒളിവിൽ കഴിയുകയാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞാഴ്ച ഹസനും ഹുസൈനും എതിരെ റെഡി കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഫെഡറൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി ഇൻറർപോളിനെ സമീപിച്ചിരുന്നു. ലണ്ടനിലെ ആഡംബര വസതിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് ഇവർ അന്വേഷണം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.