ദുബൈ കമ്പനിയിലെ ഉന്നതപദവി മറച്ചുവെച്ചെന്ന് റിപ്പോർട്ട് ശരീഫ് തള്ളി
text_fieldsഇസ്ലാമാബാദ്: ദുബൈയിലെ വ്യവസായസ്ഥാപനത്തിൽ ഉന്നതപദവി വഹിച്ചുവെന്നത് സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയില്ലെന്ന സംയുക്ത അന്വേഷണസംഘത്തിെൻറ റിപ്പോർട്ട് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് തള്ളി.
അഴിമതിക്കേസിൽ നടന്ന വിചാരണക്കിടെ ഇക്കാര്യം സുപ്രീംകോടതിയെ ബോധിപ്പിച്ചതായി ശരീഫിെൻറ അഭിഭാഷകരായ ഖ്വാജ ഹാരിസ്, അംജദ് പർവേസ്, സഅദ് ഹാഷ്മി എന്നിവർ വ്യക്തമാക്കി. ഇക്കാര്യം അഭിഭാഷകർ ശനിയാഴ്ച സുപ്രീംകോടതിയെ രേഖാമൂലം ബോധിപ്പിച്ചു. ജോലിയുടെ ഭാഗമായി ദുബൈയുടെ തൊഴിൽവിസ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, കമ്പനിയുടെ മേധാവിയോ സെക്രട്ടറിയോ ലാഭവിഹിതം പങ്കുപറ്റുന്ന ആളോ അല്ല. ഇക്കാര്യം തെരഞ്ഞെടുപ്പുകമീഷനുസമർപ്പിച്ച നാമനിർദേശപത്രികയിൽ ശരീഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിെൻറ പകർപ്പുകളും കോടതിയിൽ ഹാജരാക്കി. ദുബൈയിലെ ക്യാപിറ്റൽ എഫ്.ഇസഡ്.ഇ എന്ന കമ്പനിയുടെ ഉടമ ശരീഫിെൻറ മകൻ ഹസൻ ആണ്. കമ്പനി ബോർഡ് ചെയർമാനായിരുന്നു ശരീഫ്. 2007ൽ ശരീഫ് രാഷ്ട്രീയപ്രവാസജീവിതം നയിക്കുന്ന അവസരത്തിലായിരുന്നു ഇൗ സേവനം.
2013ൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുേമ്പാൾ കമ്പനിയുടെ ചെയർമാനായിരുന്നു ശരീഫ് എന്നത് കോടതിയിൽ വെളിപ്പെടുത്തിയില്ലെന്നായിരുന്നു സംയുക്ത അന്വേഷണസംഘം ജൂലൈ 10നു സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഒരു വിദേശകമ്പനിയുടെയും ചെയർമാൻ സ്ഥാനം വഹിച്ചിട്ടില്ലെന്നായിരുന്നു അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.