നവാസിന്റെ പിൻഗാമിയാര്? പത്നി കുൽസൂമിന് സാധ്യതയേറുന്നുവെന്ന് റിപ്പോർട്ട്
text_fieldsഇസ്ലാമാബാദ്: പാനമ പേപ്പർ പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ പാകിസ്താൻ പ്രസിഡന്റ് നവാസ് ഷരീഫിന്റെ പിൻഗാമിയെ ഇന്ന് തീരുമാനിക്കും. നവാസിന്റെ പത്നി കുൽസും ശരീഫിനും ഇളയ സഹോദരൻ ശഹബാസ് ശരീഫിനുമാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നൽ പഞ്ചാബ് മുഖ്യമന്ത്രിയായ ശഹബാസിനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത് കൂടുതൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. അതിനാൽ കുൽസും തന്നെ പ്രധാനമന്ത്രി പദത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എന്തായാലും തന്റെ കാബിനറ്റ് അംഗങ്ങൾക്ക് അധികാരം കൈമാറാൻ നവാസ് ശരീഫ് ഒരുക്കമല്ല. തന്റെ ഏറ്റവും വിശ്വസ്തനും അടുത്ത ബന്ധുവുമയിരുന്ന ഇശ്കർ ധറിനും സുപ്രീംകോടതി അയോഗ്യത കൽപ്പിച്ചിരിക്കുകയാണ്.
ഇന്നലെ പാക് സുപ്രീംകോടതിയുടെ തിങ്ങിനിറഞ്ഞ ഒന്നാം നമ്പർ മുറിയിൽ ജസ്റ്റിസ് ഇഅ്ജാസ് അഫ്സൽ ഖാൻ ആണ് അഞ്ച് അംഗ ബെഞ്ചിെൻറ ഏകകണ്ഠമായ വിധി പ്രസ്താവിച്ചത്. പാർലമെൻറ് അംഗം സത്യസന്ധനും നീതിമാനും ആയിരിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 62ഉം 63ഉം ആധാരമാക്കിയാണ് ശരീഫിനെ കോടതി അയോഗ്യനാക്കിയത്. പാർലമെൻറ് അംഗത്വത്തിൽനിന്ന് അയോഗ്യനാകുേമ്പാൾ പ്രധാനമന്ത്രിപദത്തിൽ തുടരാനാകില്ലെന്ന് ജസ്റ്റിസ് ഖാൻ ചൂണ്ടിക്കാട്ടി. ശരീഫിനെ അേയാഗ്യനാക്കി ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമീഷനോടും പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രസിഡൻറിനോടും കോടതി നിർദേശിച്ചു. കോടതിവിധി വന്നയുടൻ പാക് ടെലിവിഷൻ ചാനലാണ് (പി.ടി.വി) പ്രധാനമന്ത്രിയുടെ രാജിവാർത്ത ആദ്യം അറിയിച്ചത്.
നവാസ് ശരീഫിനും അദ്ദേഹത്തിെൻറ മക്കളായ ഹുസൈൻ, ഹസൻ, മറിയം എന്നിവർക്കുമെതിരെ ആറാഴ്ചക്കകം അഴിമതി കേസെടുക്കണമെന്നും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും നാഷനൽ അക്കൗണ്ടബിലിറ്റി കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ധനമന്ത്രി ഇസ്ഹാഖ് ദർ, ദേശീയ അസംബ്ലി അംഗം ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ എന്നിവരെയും നവാസ് ശരീഫിനൊപ്പം കോടതി അയോഗ്യരാക്കിയിട്ടുണ്ട്.
ഇൗ വർഷം മേയിലാണ് ശരീഫിനും കുടുംബത്തിനുമെതിരായ അഴിമതി അന്വേഷിക്കാൻ സുപ്രീംകോടതി സംയുക്ത അന്വേഷണ സമിതിയെ നിയോഗിച്ചത്. പാകിസ്താൻ തഹ്രീകെ ഇൻസാഫ്, അവാമി മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി എന്നീ പാർട്ടികൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഒക്ടോബർ മുതലാണ് സുപ്രീംകോടതി കേസ് പരിഗണനക്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.