ശരീഫിന് പാർട്ടി നേതൃസ്ഥാനത്ത് തിരിച്ചെത്താൻ വഴിയൊരുങ്ങുന്നു
text_fieldsഇസ്ലാമാബാദ്: അഴിമതിക്കേസിൽ പാക് പ്രധാനമന്ത്രിപദം രാജിവെച്ച നവാസ് ശരീഫ് പാർട്ടി നേതൃസ്ഥാനത്തേക്കു തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. അടുത്തയാഴ്ച അദ്ദേഹം പി.എം.എൽ-എൻ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.
അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ പാർലമെൻറ് അംഗം രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്നതിൽ അപാകതയില്ലെന്ന് നിഷ്കർഷിക്കുന്ന ബില്ലിെൻറ ചുവടുപറ്റിയാണ് ശരീഫ് പാർട്ടി തലപ്പത്ത് തിരിച്ചെത്തുക. സെപ്റ്റംബർ 22ന് സെനറ്റ് പാസാക്കിയ ഇലക്ടറൽ പരിഷ്കരണ ബില്ലിൽ രാജിവെച്ചവർക്ക് പാർട്ടി നേതാവാകാമെന്ന് വ്യവസ്ഥയുണ്ട്. ബില്ല് തിങ്കളാഴ്ച പാർലമെൻറിലെ അധോസഭയിൽ വോട്ടിനിടും.
പാർലമെൻറിൽ നവാസ് ശരീഫിെൻറ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ ബില്ല് എളുപ്പം പാസാക്കാനാവുമെന്നാണ് കരുതുന്നത്. ഇരുസഭകളും അനുമതി നൽകിയാൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയതിനാലാണ് ശരീഫ് പി.എം.എൽ-എൻ നേതൃസ്ഥാനം രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.