ശരീഫ് വീണ്ടും പാർട്ടി തലപ്പത്ത്
text_fieldsഇസ്ലാമാബാദ്: അഴിമതിക്കേസിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച നവാസ് ശരീഫ് ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗ്^നവാസ് (പി.എം.എൽ-എൻ) നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തന്നെ അയോഗ്യനാക്കിയവർ ജനവിധിയും ജനാധിപത്യവും മാനിക്കണമെന്ന് ശരീഫ് ആവശ്യപ്പെട്ടു.
പാനമപേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ജൂലൈ 28ന് ശരീഫ് രാജിവെച്ചത്. പിന്നീട് പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു.
സുപ്രീംകോടതി അയോഗ്യത പ്രഖ്യാപിച്ച ഒരാൾക്ക് രാഷ്ട്രീയപാർട്ടിയുടെ നേതൃസ്ഥാനത്തിരിക്കാൻ അധികാരമില്ലെന്ന നിയമമനുസരിച്ചായിരുന്നു അത്. 1976ലെ റെപ്രസേൻറഷൻ ഒാഫ് പീപ്ൾസ് നിയമത്തിൽ ഭേദഗതി വരുത്തിയതാണ് ശരീഫിന് പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്താൻ അവസരമൊരുക്കിയത്.
സുപ്രീംകോടതി അയോഗ്യത കൽപിക്കുന്നവർക്ക് പാർട്ടിനേതൃത്വം വഹിക്കാമെന്ന ഭേദഗതിയോടെ കൊണ്ടുവന്ന ബില്ലിൽ പ്രസിഡൻറ് മംനൂൻ ഹുസൈൻ ഒപ്പുവെച്ചു. പാർലമെൻറിെൻറ ഇരുസഭകളിലും പാസാക്കിയ ബിൽ പ്രസിഡൻറ് ഒപ്പുവെച്ചതോടെ നിയമമായി. പ്രതിപക്ഷം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും പാർലമെൻറിൽ ശരീഫിെൻറ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ ബിൽ എളുപ്പം പാസാക്കാൻ കഴിഞ്ഞു. നിയമം പൊളിച്ചെഴുതാൻ സഹായിച്ചതിൽ നന്ദിപറഞ്ഞ ശരീഫ് തെൻറ രാജിയിലേക്കു നയിച്ചത് എന്താണെന്ന് പാർട്ടിപ്രവർത്തകർക്ക് ബോധ്യമുണ്ടെന്നും ഇസ്ലാമാബാദിലെ കൺവൻഷൻ സെൻററിൽ ചൂണ്ടിക്കാട്ടി. അതേസമയം, ശരീഫിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി നിയമം മാറ്റിയെഴുതുകയാണെന്നും ഭരണഘടനക്ക് നിരക്കാത്തതാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.