രാജ്യസ്നേഹം തെളിയിക്കാൻ ആരുടേയും സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല-ശരീഫ്
text_fieldsഇസ്ലാമാബാദ്: മുംബൈ ആക്രമണത്തെക്കുറിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ പ്രസ്താവന വ്യാപകമായ വിമർശനത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശരീഫ്. കഴിഞ്ഞ ദിവസം ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ 26/11 ഭീകരാക്രമണത്തിനു പിന്നിലെ പാക്ബന്ധത്തെക്കുറിച്ച് നവാസ് ശരീഫ് തുറന്നുസമ്മതിച്ചിരുന്നു. മാത്രമല്ല, അതിർത്തി കടന്ന് മുംബൈയിലെ 150ഒാളം പേരെ കൊല്ലാൻ ഭീകരരെ അനുവദിക്കുന്ന പാക് നയത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ശരീഫിന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിലൂടെ അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. അഭിമുഖത്തെ ഇന്ത്യൻ മീഡിയ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ബോധപൂർവമായോ അബോധപുർവമായോ പാകിസ്താൻ ഇലക്ട്രോണിക്-സോഷ്യൽ മീഡിയ വഴിയും ഇത്തരം പ്രചരണങ്ങളുണ്ടായി. അഭിമുഖത്തിലെ മുഴുവൻ വസ്തുതകളും പരിശോധിക്കാതെയുള്ള കുപ്രചരണം അപലപിക്കപ്പെടേണ്ടതാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
പി.എം.എൽ(എൻ) രാജ്യത്തെ പ്രധാന പാർട്ടിയാണ്. അതിന്‍റെ ഉന്നതനായ നേതാവ് പാകിസ്താന്‍റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നയാളാണെന്ന് തെളിയിക്കാൻ ഒരു സർട്ടിഫിക്കറ്റിന്‍റെയും ആവശ്യമില്ല. 1998ൽ മറ്റെല്ലാ എതിർപ്പുകളേയും മറികടന്നുകൊണ്ട് പാകിസ്താനെ ന്യൂക്ളിയർ ശക്തിയായി ഉയർത്തി പാകിസ്താന് ചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്ത വ്യക്തിയാണ് ശരീഫെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ശരീഫിന്‍റെ അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർക്കാൻ പാക് സൈന്യം തീരുമാനിച്ചു. ശരീഫ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് പാകിസ്താൻ തെഹ് രീക്-ഇ-ഇൻസാഫ് ചെയർപേഴ്സൺ ഇമ്രാൻ ഖാൻ പറഞ്ഞു. മകന്‍റെ സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് ശരീഫ് ഈ പ്രസ്താവന നട്തതിയതെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. പ്രസ്താവനയെ തുടർന്ന് പാകിസ്താനിലെ വിവിധ കോണുകളിൽ നിന്നും നിന്നും വലിയ വിമർശനമാണ് ശരീഫ് നേരിടുന്നത്.
എന്തുകൊണ്ട് ഈ ഭീകരാക്രമണ കേസിൽ നമുക്ക് വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും പാനമ പേപ്പർ കേസിൽ പാക് സുപ്രീംകോടതി പ്രധാനമന്ത്രിപദത്തിൽനിന്ന് ആജീവനാന്തം വിലക്കിയ നവാസ് ശരീഫ് അഭിമുഖത്തിൽ ചോദിച്ചിരുന്നു. റാവൽപിണ്ടി ഭീകരവിരുദ്ധ കോടതിയിൽ മുംെബെ ഭീകരാക്രമണ കേസ് വിചാരണ നിലച്ചിരിക്കുകയാണ്. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താൻ സ്വയം ഒറ്റപ്പെടുകയായിരുന്നു. നമ്മൾ നമ്മളെ സ്വയം ഒറ്റപ്പെടുത്തുകയായിരുന്നു. നമ്മുടെ വിശദീകരണം സ്വീകരിക്കപ്പെട്ടില്ല, അഫ്ഗാനിസ്താന്റേ ത് സ്വീകരിക്കപ്പെട്ടു. ഇത് നമ്മൾ പരിഗണിക്കേണ്ടതുണ്ട്- ശരീഫ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഈദിെൻറയും മൗലാന മസൂദ് അസ്ഹറിെൻറയും ഭീകരസംഘടനകളായ ജമാഅത്തുദ്ദഅ് യെയും ജെയ്ശെ മുഹമ്മദിനെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും രാജ്യത്ത് ഭീകര സംഘടനകൾ സജീവമാണെന്നും ശരീഫ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.